മലപ്പുറം :പൂക്കാട്ടുപടിയിലെ ജ്വല്ലറിയിൽ ഉടമയുടെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ മലപ്പുറം സ്വദേശികളായ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.
പൂക്കാട്ടുപടി റോഡിലുള്ള സാറാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സിനിമാ സ്റ്റൈൽ കവർച്ച അരങ്ങേറിയത്. മലപ്പുറം എടക്കര സ്വദേശികളായ തോമസ്, മാത്യു എന്നിവരാണ് പിടിയിലായത്. പുത്തൻകുരിശ് ഭാഗത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതികൾ കവർച്ചയ്‌ക്കെത്തിയത്.
ജ്വല്ലറിക്കുള്ളിൽ കയറിയ തോമസ് ഉടമയായ ബിന്ദുവിന്റെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിക്കുകയായിരുന്നു. സ്പ്രേ പ്രയോഗത്തിൽ കാഴ്ച തടസ്സപ്പെട്ട ഉടമയെ തള്ളിമാറ്റി ഷെൽഫിലുണ്ടായിരുന്ന മാലകളുമായി സംഘം അതിവേഗം കടന്നുകളഞ്ഞു. യഥാർത്ഥ സ്വർണ്ണമെന്ന് കരുതി മോഡലിനായി പ്രദർശിപ്പിച്ചിരുന്ന എണ്ണായിരം രൂപയോളം വിലവരുന്ന മാലകളാണ് ഇവർ കവർന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
കവർച്ചയ്ക്ക് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ബൈക്ക് മറിഞ്ഞതോടെ രണ്ടുപേരും രണ്ടു വഴിക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തോമസിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമനായ മാത്യുവും പിടിയിലായത്.
മലപ്പുറം എടക്കര സ്വദേശികളായ ഇവർ സ്ഥിരം മോഷ്ടാക്കളാണെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ ഒരാളായ മാത്യു ബിടെക് ബിരുദധാരിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മോഷണത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.