കൊച്ചി: ഫെയ്‌സ്ക്രീം മാറ്റിവച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം. സരസു എന്ന 70 വയസുകാരിയെയാണ് മകൾ നിവ്യ(30) ആക്രമിച്ചത്. ഇതിനുശേഷം ഒളിവിൽ പോയ യുവതിയെ വയനാട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
ഫെയ്‌സ്ക്രീം മാറ്റിവച്ചതിനെ തുടർന്നുള്ള തർക്കം പിന്നീട് മർദനത്തിലേക്ക് വഴിമാറുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര ഉപയോഗിച്ച് വാരിയെല്ല് തല്ലി ഒടിക്കുകയായിരുന്നു. ഇവരുടെ തലയ്‌ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവം നടന്ന് പിറ്റേദിവസമാണ് സരസു പൊലീസിൽ പരാതി നൽകിയത്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് നിവ്യയെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലഹരിക്കേസ്, കൊലപാതകം, കുട്ടിയെ തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് നിവ്യ.നിരന്തരമായി നിവ്യ വീട്ടിൽ പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. നിലവിൽ വാരിയെല്ലിനേറ്റ ഗുരുതരമായ പരിക്കിൽ ചികിത്സയിലാണ് നിവ്യയുടെ അമ്മ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.