വരും ദിവസങ്ങളില്‍ ലോകം ഉറ്റു നോക്കുന്ന ഇന്ത്യയുമായുള്ള 'ചരിത്രപരമായ' വ്യാപാര കരാറിന്റെ വക്കിലാണ് യൂറോപ്യൻ യൂണിയൻ. യൂറോപ്പ് - ഇന്ത്യ "ദ മദർ ഓഫ് ഓൾ ഡീൽസ് എന്താണ്?
യൂറോപ്യൻ കമ്മീഷന്റെ പ്രസിഡൻറ് ആയിട്ടുള്ള ഉർസുല വോൺ ഡെർ ലെയ്ൻ കഴിഞ്ഞ ദിവസം ഒരു പ്രസംഗം നടത്തി. വേൾഡ് എക്കണോമിക് ഫോറത്തിന്റെ വേദിയിൽ നിന്നുകൊണ്ടാണ് അവർ സംസാരിച്ചത് ഇവിടത്തെ ഈ പരിപാടി കഴിഞ്ഞാൽ ഞാൻ അടുത്തയാഴ്ച നേരെ പോകുന്നത് ഇന്ത്യയിലേക്കാണ്.
യൂറോപ്യൻ യൂണിയനും ഇന്ത്യയും ദീർഘകാലമായി കാത്തിരുന്ന ഒരു സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാനിപ്പിക്കുന്നതിലേക്ക് അടുക്കുകയാണ്, ചില നടപടിക്രമ ഘട്ടങ്ങൾ ബാക്കിയുണ്ടെങ്കിലും, യൂറോപ്യൻ യൂണിയൻ നേതാക്കൾ നിർണ്ണായക ഘട്ടമായി വിശേഷിപ്പിക്കുന്നതിലേക്ക് ചർച്ചകൾ പ്രവേശിക്കുന്നു. ഇന്ത്യയുമായുള്ള ചർച്ചകൾ ഒരു വഴിത്തിരിവിലേക്ക് അടുക്കുകയാണെന്ന് ചൊവ്വാഴ്ച ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.
ഇന്ത്യയിലേക്ക് ഞാൻ പോകുന്നത് ചരിത്രപരമായ ഒരു കരാർ ഒപ്പിടാൻ കൂടി വേണ്ടിയിട്ടാണ് ചിലർ അതിനെ ദ മദർ ഓഫ് ഓൾ ഡീൽസ് എന്ന് വിശേഷിപ്പിച്ചേക്കാം. 200 ബില്യണിൽ അധികം മനുഷ്യർ ഇടപെടുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കരാറിൽ ഒപ്പിടാൻ വേണ്ടിയിട്ടാണ് ഞാൻ പോകുന്നത് എന്നാണ് അവർ പറയുന്നത്.
യൂറോപ്പ് അതിവേഗത്തിൽ തന്നെ വളരുകയാണ്. അതുപോലെ ഇന്ത്യയും ലോകത്തെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ്. ഇന്ത്യയും യൂറോപ്പും തമ്മിൽ ചരിത്രപരമായ ഒരു കരാർ യാഥാർത്ഥ്യമാകാൻ പോവുകയാണെന്നാണ് യൂറോപ്യൻ കമ്മീഷന്റെ പ്രസിഡൻറ് വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് ദ മദർ ഓഫ് ഓൾ ഡീൽസ് എന്നാണ് വിശേഷിപ്പിച്ചത്. എല്ലാ കരാറുകളുടെയും എല്ലാ ഡീലുകളുടെയും മദർ അതാണ് യൂറോപ്പും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ എന്നാണ് അവർ വിശേഷിപ്പിച്ചത്.
ആ പ്രസംഗത്തിന്റെ തുടക്കത്തിൽ അവർ മറ്റൊരു കാര്യം കൂടി പറഞ്ഞു യൂറോപ്പ് ഒരു ഇൻഡിപെൻഡന്റ് ആയിട്ടുള്ള ഒരു യൂറോപ്പ് ആയിട്ട് മാറേണ്ടതുണ്ട് ശരിയാണ്. എന്നിരുന്നാലും ഈ മാറ്റം പെർമനന്റ് ആയിരിക്കണം. എന്നന്നേക്കുമായിട്ട് യൂറോപ്പ് ഇൻഡിപെൻഡന്റ് ആവേണ്ട സമയം എത്തിയിരിക്കുകയാണ്, അതേ അവർ പറഞ്ഞത് അമേരിക്കയെ ഉദ്ദേശിച്ചാണ് കാരണം യൂറോപ്പ് വളരെയധികം അമേരിക്കയെ ഡിപ്പെൻഡ് ചെയ്തു നിൽക്കുകയാണ്.
ഗ്രീൻലാൻഡിനെച്ചൊല്ലിയുണ്ടായ കടുത്ത അറ്റ്ലാന്റിക് സമുദ്ര പ്രതിസന്ധിക്കുശേഷം, ഇപ്പോൾ നിർവീര്യമാക്കിയതായി തോന്നുന്ന, ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിക്കാനുള്ള അവസരം ഈ ഉച്ചകോടി ബ്രസ്സൽസിന് നൽകും.
കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡൻറ് മാക്രോൺ ഇമ്മാനുവൽ മാക്രോൺ ട്രമ്പിന് ഒരു സന്ദേശം അയച്ചു, ആ സന്ദേശത്തിൽ പറയുകയാണ് നമുക്ക് സിറിയയുടെ കാര്യത്തിൽ ഒന്നിച്ചു നിൽക്കാം, നമുക്ക് ഇറാന്റെ വിഷയത്തിൽ ഒന്നിച്ചു നിൽക്കാം ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല, എന്താണ് താങ്കൾക്ക് ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് ഇത്രയും വലിയ പ്രശ്നമെന്ന് ഗ്രീൻലാൻഡിനെ മാറ്റി നിർത്തിയിട്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാം താങ്കൾ ആഗ്രഹിക്കുകയാണെങ്കിൽ നമുക്ക് അടുത്തു നടക്കുന്ന G-7 ഉച്ചകോടിയിലേക്ക് റഷ്യയുടെയും സിറിയയുടെയും അടക്കം പ്രതിനിധികളെ വേണമെങ്കിൽ വിളിക്കാം, നമുക്ക് എല്ലാവരുമായിട്ട് ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകാം എന്നൊക്കെ പറഞ്ഞുകൊണ്ട് മാക്രോൺ നമ്മുടെ ട്രമ്പിന് അയച്ച ഒരു സന്ദേശം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. അതായത് നയതന്ത്ര മര്യാദകളുടെ പൂർണ്ണ ലംഘനമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് കാണിച്ചത്.
മാറേണ്ടതുണ്ട് ശരിയാണ്, ഒരു കാലത്ത് ടെക്നോളജി രംഗത്തെ മുന്നിൽ നിന്ന് നയിച്ചിരുന്നത് യൂറോപ്പ് അല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് യൂറോപ്പ് പരിപൂർണ്ണമായിട്ട് അമേരിക്ക ഡിപ്പെൻഡ് ചെയ്യുകയാണ്. അമേരിക്ക ഇല്ലെങ്കിൽ യൂറോപ്പിന് ഒരു നിലനിൽപ്പില്ല. ഇപ്പോൾ ട്രംപ് അധികാരത്തിൽ വന്നപ്പോഴാണ് യൂറോപ്പ് സ്വതന്ത്രമായിട്ട് നിലനിൽക്കേണ്ടതിന്റെ ആവശ്യകത. തിരിച്ചറിഞ്ഞത്. അതിനാൽ അവർ ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളുമായി കൂടുതൽ അടുക്കുന്നു.
ലോക ജനസംഖ്യയുടെയും ജിഡിപിയുടെയും നാലിലൊന്ന് യൂറോപ്യൻ യൂണിയനും ഇന്ത്യയും ചേർന്നാണ്. എന്നാൽ വാണിജ്യത്തേക്കാൾ കൂടുതൽ കാര്യങ്ങൾ ഇതിൽ ഉണ്ടെന്ന് ഊന്നിപ്പറയാൻ ഉദ്യോഗസ്ഥർ ഉത്സുകരാണ്.
« The mother of all trade deals »
— Ursula von der Leyen (@vonderleyen) January 24, 2026
We are closing in on the 🇪🇺🇮🇳 Free Trade Agreement.
See you soon in Delhi. pic.twitter.com/gfiLv2eEam
"യുദ്ധങ്ങൾ, ബലപ്രയോഗം, സാമ്പത്തിക വിഘടനം എന്നിവയിലൂടെ നിയമങ്ങളിൽ അധിഷ്ഠിതമായ അന്താരാഷ്ട്ര ക്രമം അഭൂതപൂർവമായ സമ്മർദ്ദത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സമയത്ത് യൂറോപ്യൻ യൂണിയനും ഇന്ത്യയും പരസ്പരം കൂടുതൽ അടുക്കുകയാണ്," യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞൻ കാജ കല്ലാസ് ബുധനാഴ്ച പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.