കൊച്ചി: ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഇനി 'ഡോക്ടര്‍' എന്ന് ചേര്‍ക്കാം. എന്നാല്‍ പേരിനൊപ്പം 'Dr (PT)' നിര്‍ബന്ധം ആണ്.
ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് അവരുടെ പേരിനൊപ്പം 'ഡോക്ടര്‍' എന്ന പദം ഉപയോഗിക്കാമെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ ഉത്തരവിട്ടു. എന്നാല്‍, ആധുനിക വൈദ്യശാസ്ത്ര ബിരുദധാരികളില്‍ (MBBS) നിന്ന് ഇവരെ വേര്‍തിരിച്ചറിയാനായി പേരിനൊപ്പം 'Dr (PT)' എന്ന് നിര്‍ബന്ധമായും ചേര്‍ക്കണമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (IMA) ഒരു കൂട്ടം ഡോക്ടര്‍മാരും നല്കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഈ ചരിത്രവിധി. കേരളത്തിലെ ആരോഗ്യ സേവന മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന നിര്‍ണ്ണായക വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി.
വിധിയില്‍ പറയുന്നത്:
നാഷണല്‍ കമ്മീഷന് ഫോര്‍ അല്ലയഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് (NCAHP) നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും പേരിനൊപ്പം ഡോക്ടര്‍ ഉപയോഗിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.
NCAHP ആക്ട് നിര്‍വചന പ്രകാരം, 'ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍' വിഭാഗത്തില്‍ വരുന്ന ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം തുടങ്ങിയ മേഖലകളില്‍ സ്വതന്ത്രമായി സേവനം നല്കാന് അര്‍ഹതയുള്ളതിനാല്‍ ഫിസിയോതെറാപ്പിസ്റ്റുകളുടെ തൊഴില്‍പരിധി ''മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായക വിഭാഗം'' എന്ന നിലയിലേക്ക് മാത്രം ചുരുക്കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞു.
ഫിസിയോതെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായി ചികിത്സിക്കുന്നതും പേരിനൊപ്പം ഡോക്ടര്‍ പ്രിഫിക്സ് ഉപയോഗിക്കുന്നതും വിലക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി. ജി. അരുണ്‍ ഇതു വ്യക്തമാക്കിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.