കുമരനല്ലൂർ: കപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചതിന്റെ ആവേശം പങ്കുവെച്ച് മുസ്ലിം യൂത്ത് ലീഗ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി കുമരനല്ലൂർ ടൗണിൽ 'സ്നേഹ ചായ' പരിപാടി സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ വെള്ളാളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു. മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ വി.ടി. ബൽറാം, മുസ്ലിം ലീഗ് തൃത്താല മണ്ഡലം സെക്രട്ടറി സുബൈർ കൊഴിക്കര, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.ഇ. സാലിഹ് മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പത്തിൽ മൊയ്തുണ്ണി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളുമായ സി.എം. കാദർ, എം.എം. മജീദ്, ടി. ഖാലിദ്, പി.എം. സുധീർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സക്കീന അക്ബർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ് പാറയിൽ, സൗമ്യ, അലി കുമരനല്ലൂർ, കെ. നൂറുൽ അമീൻ, എം.എം. അഷ്റഫ്, ഷിഞ്ചേഷ് മാരായംകുന്ന്, ഷിഹാബ് കൊള്ളാനൂർ, ഷെരീഫ് അന്നിക്കര, അഡ്വ. സുബ്രഹ്മണ്യൻ, കെ. സമദ്, യാസർ കൊഴിക്കര, ഫൈസൽ വാഫി എന്നിവർ പങ്കെടുത്തു.
കെഎംസിസി നേതാക്കളായ എം.വി. ഉനൈസ്, കെ.പി. നൗഫൽ, നാസർ കണ്ടംകുളങ്ങര, വി.പി. മമ്മുണ്ണി, എ.കെ. ഷബീർ എന്നിവരും റാഷിദ്, ഫാസിൽ, സിറാജ്, അനസ്, ആസിം ആളത്ത്, റിയാസ് പറക്കുളം, ഉവൈസ് കുമരനല്ലൂർ തുടങ്ങിയ യുവജനപ്രവർത്തകരും സ്നേഹ ചായ പരിപാടിക്ക് ഉന്മേഷം പകർന്നു. ഭരണമാറ്റത്തിന് പിന്നാലെ ജനങ്ങളുമായി സന്തോഷം പങ്കിടാൻ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.