കപ്പൂർ: പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കപ്പൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രങ്ങളും (കപ്പൂർ, കുമാരനല്ലൂർ) സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ ആരോഗ്യ ക്യാമ്പയിനുകൾക്ക് തുടക്കമായി.
അശ്വമേധം 7.0, ദേശീയ വിരവിമുക്ത ദിനം, ആരോഗ്യം ആനന്ദം, വൈബ് 4 വെൽനസ് എന്നീ പദ്ധതികളുടെ പഞ്ചായത്തുതല ഉദ്ഘാടനവും വോളന്റിയർ പരിശീലനവും കപ്പൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നസീമ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ ഇത്തരം ക്യാമ്പയിനുകൾക്കുള്ള പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ അവർ എടുത്തുപറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ് പാറയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ അലി കുമാരനല്ലൂർ, അമീൻ മാസ്റ്റർ, റഫീന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷെരീഫ്, സുമി സുധീഷ്, സിനി, മഞ്ജുള, സ്മിത പറക്കുളം, നസീമ ടി.ടി, ശ്രീജിത്ത് എന്നിവരും സ്കൂൾ അധ്യാപകർ, അംഗൻവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി വോളന്റിയർമാർക്കുള്ള പ്രത്യേക പരിശീലനവും ഇതോടൊപ്പം സംഘടിപ്പിച്ചു. പ്രൊജക്റ്റ് ഓഫീസർ ശ്രീമതി രാജലക്ഷ്മി പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.