ചങ്ങരംകുളം: രാജ്യത്തിന്റെ മതേതര സങ്കല്പങ്ങളെയും ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളെയും തകർത്ത് വർഗീയ ചിന്തകൾ വളർത്താനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന 'ജനസഭ' ആഹ്വാനം ചെയ്തു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുൾപ്പെടെയുള്ള ജനക്ഷേമ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന പ്രവണതകളെ ചെറുക്കാൻ രാഷ്ട്രീയ-സാംസ്കാരിക നേതൃത്വങ്ങളും ജനപ്രതിനിധികളും മുന്നോട്ടുവരണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഡോ. കെ.ടി. ജലീൽ എം.എൽ.എ ജനസഭ ഉദ്ഘാടനം ചെയ്തു. കെ. സിദ്ധീഖ് മൗലവി അയിലക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കളായ അഡ്വ. കെ.എൻ.എ. ഖാദർ, കെ.പി. നൗഷാദലി, ഇ.വി. അബ്ദുറഹ്മാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ, ആലങ്കോട്, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ചടങ്ങിൽ സംസാരിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി പരിപാടിയിൽ പങ്കെടുത്ത 143 ജനപ്രതിനിധികൾക്ക് ഇർശാദ് ഭാരവാഹികൾ ഉപഹാരങ്ങൾ സമർപ്പിച്ചു.
ഇർശാദ് ഭാരവാഹികളായ എം.പി. ഹസൻ ഹാജി, വി.പി. ഷംസുദ്ദീൻ ഹാജി, വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശേരി, പി.പി. നൗഫൽ സഅദി, കെ.എം. ശരീഫ് ബുഖാരി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.