അടൂർ: ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം പൊലീസ് ജീപ്പിലും മറ്റൊരു കെഎസ്ആർടിസി ബസിലും ഇടിച്ചുണ്ടായ അപകടത്തിൽ എഎസ്ഐയും പ്രതികളും ബസ് യാത്രക്കാരിയും ഉൾപ്പെടെ 6 പേർക്കു പരുക്ക്.
തിങ്കളാഴ്ച രാത്രി 8ന് അടൂർ സെൻട്രൽ ജംക്‌ഷനിലാണ് സംഭവം. പത്തനാപുരത്തു നിന്ന് കായംകുളത്തേക്ക് പോയ കെഎസ്ആർടിസി വേണാട് ബസിന്റെ ബ്രേക്കാണ് നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്.അടിപിടി കേസിലെ പ്രതികളെയും കൊണ്ട് കൊട്ടാരക്കര സബ് ജയിലിലേക്ക് പോയ കോയിപ്രം പൊലീസ് സ്റ്റേഷനിലെ ജീപ്പിലും തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലുമാണ് ഇടിച്ചത്. അപകടത്തിൽ കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്.രാജ് (49), സിപിഒമാരായ മുഹമ്മദ് റഷാദ് (29), എസ്.സുജിത് (36), പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോർജ് (49), സിബു ഏബ്രഹാം (49), ബസിലെ വേണാട് ബസിലെ യാത്രക്കാരിയായ കായംകുളം സ്വദേശി ഷീജ (52) എന്നിവർക്കാണ് പരുക്കേറ്റത്.
ഗുരുതര പരുക്കേറ്റ ഷിബു രാജിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പത്തനാപുരത്തു നിന്ന് കായംകുളത്തേക്ക് പോയ വേണാട് ബസിന് മരിയ ആശുപത്രിയുടെ ഭാഗത്തു വച്ച് ബ്രേക്ക് നഷ്ടപ്പെട്ടതായി പറയുന്നു. അവിടെ നിന്ന് നിയന്ത്രണം വിട്ടു വന്ന ബസ് സെൻട്രൽ ജംക്‌ഷനു കിഴക്കുള്ള സിഗ്നൽ പോയിന്റിൽ എത്തിയപ്പോൾ അവിടെയുള്ള ഡിവൈഡർ ഇടിച്ചു തകർത്ത ശേഷം നിയന്ത്രണം വിട്ട് നെല്ലിമൂട്ടിൽപ്പടി ഭാഗത്തേക്ക് റോഡിലേക്ക് കയറി.
ഈ സമയം ബസിനുള്ളിലെ യാത്രക്കാർ പേടിച്ച് നിലവിളിച്ചു. നിയന്ത്രണം നഷ്ടപ്പെട്ടിട്ടും ബസ് നിർത്താൻ പറ്റാതെ മുൻപോട്ടു നീങ്ങി കൊട്ടാരക്കര സബ് ജയിലിലേക്ക് പോവുകയായിരുന്ന കോയിപ്രം സ്റ്റേഷനിലെ ജീപ്പിന്റെ പിന്നിലേക്ക് ഇടിച്ചുകയറി.ഇടിയുടെ ആഘാതത്തിൽ ബസും ജീപ്പും മുന്നോട്ട് നീങ്ങി മറ്റൊരു കെഎസ്ആർടിസി ബസിനു പിന്നിൽ ഇടിച്ച ശേഷമാണ് നിന്നത്. ജീപ്പ് പൂർണമായും തകർന്നു. അടിപിടി കേസുമായി ബന്ധപ്പെട്ട 2 പ്രതികളെയും കൊണ്ടു പോയ പൊലീസ് ജീപ്പിലാണ് ഇടിച്ചത്.
അപകടത്തിനു ശേഷം വേണാട് ബസിന്റെ ഡ്രൈവർ ഇറങ്ങി ഓടി. ഒടുവിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടി. ബ്രേക്ക് നഷ്ടപ്പെട്ടതെന്നാണ് ഡ്രൈവർ പറയുന്നത്. അപകടത്തിൽപ്പെട്ട കോയിപ്രം സ്റ്റേഷനിലെ പൊലീസുകാർക്ക് വേണ്ട ചികിത്സാ സൗകര്യം അടൂർ പൊലീസ് സ്റ്റേഷനിലെ ഡിവൈഎസ്പി ജി.സന്തോഷ്കുമാർ, സിഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ചെയ്തു കൊടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.