പാലാ:ക്രിസ്തുവിൻ്റെ തിരുപ്പിറവിയുടെ മഹാ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നലെ ജനുവരി 5 ാം തിയതി തിങ്കളാഴ്ച വൈകുന്നേരം ഭരണങ്ങാനം അൽഫോൻസാ ഷ്‌റൈനിൽ നടന്നു.
സമാപന തിരുക്കർമ്മങ്ങളിൽ മുഖ്യാതിഥിയായി കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് പങ്കെടുത്തു. ജൂബിലിയുടെ ഭാഗമായ പ്രത്യാശയുടെ കവാടം അടയ്ക്കൽ കർമ്മങ്ങൾക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി.വൈകുന്നേരം 5 മണിയുടെ വി.കുർബാനയക്ക് കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാൾ മോൺ ജോസഫ് കണിയോടിക്കൽ ഭരണങ്ങാനം അൽഫോൻസാ ഷ് റൈൻ റെക്ടർ വെരി. റവ. ഫാ. അഗസ്‌റ്റ്യൻ പാലയ്ക്കപറമ്പിൽ, MST അസി. ജനറാൾ ഫാ ജോസഫ് തെക്കെക്കരോട്ട് ,അസീസി ആശ്രമം സുപ്പീരിയർ ഫാ.മാർട്ടിൻ മാന്നാത്ത് OFM Cap , റവ.ഫാ. അഗസ്‌റ്റിൻ കണ്ടത്തി കുടിലിൽ എന്നിവർ കാർമ്മികരായി സംബന്ധിച്ചു.
2025 നവംബർ 30 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ് ഭരണങ്ങാനത്ത് പ്രത്യാശയുടെ കവാടം തുറന്നത് കഴിഞ്ഞ 35 ദിവസങ്ങളായി നൂറുകണക്കിന് തീർത്ഥാടകരാണ് പ്രത്യാശയുടെ കവാടം കടന്ന് ദണ്‌ഡവിമോചനംപ്രാപിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.