പാലാ :പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹ്‌മശ്രീ. ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു.
മേൽശാന്തി ബ്രഹ്മശ്രീ കല്ലംപള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി സഹകാർമികനായിരുന്നു. തിരുവുത്സവത്തോട് അനുബന്ധിച്ചു 24, 25, 26, 27, 28 തീയതികളിലും, പള്ളിവേട്ട ജനുവരി 29 നും നടക്കും. പള്ളിവേട്ട ദിവസം നന്ദിലത്ത് ഗോപാലകൃഷ്ണൻ തിടമ്പേറ്റും.തിരുവരങ്ങിൽ പള്ളിവേട്ട ദിവസം നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം അരങ്ങേറും. മൂന്നാം ഉത്സവ ദിവസം വൈകിട്ട് 7.00 ന് കുമാരി മാളവിക അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ, അഞ്ചാം ദിവസം വൈകിട്ട് 7.30 മണിക്ക് നാൽപ്പത്തെണ്ണീശ്വരതപ്പൻ കഥകളി സംഘം അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം കഥകളി, ആറാം ദിവസം പാലാ സൂപ്പർ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള,
നാലാംം ദിവസം വൈകിട്ട് 8.30 ന് കോട്ടയം ശ്രീകുമാർ അവതരിപ്പിക്കുന്ന ഈശ്വര നാമജപം, തുടങ്ങി എല്ലാ ദിവസവും ക്ഷേത്ര കലകൾക്ക് പ്രാധാന്യം നൽകി തിരുവാതിര, പാഠകം, ചാക്യാർ കൂത്ത്, ഓട്ടൻതുള്ളൽ, വീരനാട്യം ഭക്തിഗാന നാമാർചന, നൃത്തനൃത്ത്യങ്ങൾ, ബാലഗോകുലത്തിലെ കുട്ടികളുടെ കൃഷ്ണായനം, തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.