ബാങ്കോക്ക്: വടക്കുകിഴക്കൻ തായ്ലൻഡിൽ നിർമാണത്തിലിരുന്ന ക്രെയിൻ ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിനിനു മുകളിലേക്ക് മറിഞ്ഞുവീണ് വൻ അപകടം.
🔴THAILAND 🇹🇭 | #Tragedy : At least 22 dead and 55 injured in #Thailand after a construction crane collapsed on the high-speed train No.21 from Bangkok to Ubon Ratchathani, with 190 passengers on board. The tragic accident occurred between Nong Nam Khuean and Si Khio stations. pic.twitter.com/nAKI9HtQ68
— Nanana365 (@nanana365media) January 14, 2026
അപകടം ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കിടെ
ബാങ്കോക്കിൽ നിന്ന് ഏകദേശം 230 കിലോമീറ്റർ അകലെയുള്ള നഖോൺ രത്‌ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിൽ പ്രാദേശിക സമയം രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഉബോൺ രത്‌ചതാനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ. മേഖലയിൽ നടന്നുവരുന്ന ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായ കൂറ്റൻ ക്രെയിനാണ് ട്രെയിനിന് മുകളിലേക്ക് പതിച്ചത്.
ആഘാതത്തിൽ ട്രെയിനിന്റെ പല ബോഗികളും പാളത്തിൽ നിന്ന് തെറിച്ചുമാറി. ഇതിന് പിന്നാലെ തീപിടുത്തവുമുണ്ടായി. സ്ഥലത്തെത്തിയ ഫയർഫോഴ്‌സും എമർജൻസി റെസ്‌പോണ്ടർമാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
രക്ഷാപ്രവർത്തനം തുടരുന്നു
അപകടസമയത്ത് ഏകദേശം 195 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. തകർന്ന ബോഗികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഗ്യാസ് കട്ടറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ശ്രമം തുടരുകയാണ്. പരിക്കേറ്റ മുപ്പതോളം പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് ചീഫ് തച്ചാപോൺ ചിന്നവോങ് പറഞ്ഞു.
ഉന്നതതല അന്വേഷണം
അപകടത്തെക്കുറിച്ച് തായ്ലൻഡ് ഗതാഗത മന്ത്രാലയം സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. അന്താരാഷ്ട്ര പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ റെയിൽവേ നിർമ്മാണം നടക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളിൽ വന്ന വീഴ്ചയാണോ ക്രെയിൻ തകരാൻ കാരണമെന്ന് വിദഗ്ധ സംഘം പരിശോധിച്ചുവരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.