തിരുവനന്തപുരം; സംസ്ഥാനത്തെ ആറു കോർപറേഷനുകളിലും മേയർ തിരഞ്ഞെടുപ്പ് പൂർത്തിയായി.
തിരുവനന്തപുരം കോർപറേഷനിൽ മേയറായി വി.വി.രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തുന്നത്. യുഡിഎഫ് ആദ്യമായി ഭരണം പിടിച്ച കൊല്ലം കോർപറേഷനിൽ എ.കെ.ഹഫീസ് മേയറായി.തൃശൂരിൽ നിജി ജസ്റ്റിൻ (യുഡിഎഫ്), കൊച്ചിയിൽ വി.കെ.മിനിമോൾ (യുഡിഎഫ്), കണ്ണൂരിൽ പി.ഇന്ദിര (യുഡിഎഫ്), കോഴിക്കോട്ട് ഒ.സദാശിവൻ (എൽഡിഎഫ്) എന്നിവർ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് വോട്ട് ചെയ്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. ബിജെപി–50, സ്വതന്ത്രൻ–1. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി. കെ ആർ ക്ലീറ്റസ് ( നന്തൻകോട് ) , എസ്. ലതിക (വെങ്ങാനൂർ ) എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. ഒപ്പിട്ടതിലെ പിഴവാണ് കാരണം.കോൺഗ്രസ് വിമതനായി പൗണ്ട്കടവിൽ മത്സരിച്ചു വിജയിച്ച സുധീഷ് കുമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിന് തൊട്ടു മുൻപായി, ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം സിപിഎം കൗൺസിലർ എസ്.പി. ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും കലക്ടർ നിരസിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇക്കാര്യം ഉന്നയിക്കണമായിരുന്നു എന്ന് കലക്ടർ അനുകുമാരി പറഞ്ഞു. കയ്യടിയോടെയാണ് ബിജെപി അംഗങ്ങൾ കലക്ടറുടെ വാക്കുകളെ സ്വീകരിച്ചത്.
സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളിൽ ഒപ്പിടുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കലക്ടർ പറഞ്ഞു. തുടർന്ന് വോട്ടെണ്ണുന്നതിലേക്ക് കടന്നു.കൊച്ചിയിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.കെ. മിനിമോളെ ഷാളണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു.
എന്നാൽ സത്യപ്രതിജ്ഞയ്ക്ക് നിൽക്കാതെ ദീപ്തി തിരികെപ്പോയി. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും നടത്തും. സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ കണ്ണൂർ, തൃശൂർ കൊച്ചി എന്നിവിടങ്ങളിൽ മേയർ സ്ഥാനം വനിതകൾക്കാണ് സംവരണം ചെയ്തിട്ടുള്ളത്.
നേരത്തെ, തിരുവനന്തപുരം നിയുക്ത മേയർ വി.വി. രാജേഷിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആശംസ നേർന്നിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.