തൃശൂർ; മേയർ തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ തൃശൂരിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് കൗൺസിലർ ലാലി ജയിംസ്.
തൃശൂർ കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ജയിംസ് ഉന്നയിച്ചത്. ജില്ലയിലെ പാർട്ടി നേതൃത്വത്തിനെതിരെയാണ് കൗൺസിലറുടെ ആരോപണം. തൃശൂരിൽ യുഡിഎഫ് മേയർ സ്ഥാനാർഥി ഡോ. നിജി ജസ്റ്റിനെതിരെയും ലാലി ആരോപണം ഉന്നയിച്ചിട്ടുണ്ട്.പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞെന്നുമാണ് ലാലി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. രണ്ടു ദിവസം മുൻപാണ് ഇടപാടുകൾ നടന്നതെന്നും അവർ ആരോപിച്ചു.വിജയിച്ച കോൺഗ്രസ് കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ആവശ്യപ്പെട്ടത്. മേയർ പദവി ലഭിക്കില്ലെന്ന് അറിഞ്ഞപ്പോൾ ജില്ലയിലെ മുതിർന്ന നേതാവിനെ കണ്ടു.അപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. ആദ്യത്തെ ഒരു വർഷം നൽകിയാൽ മതിയെന്ന് ഡിസിസി നേതൃത്വത്തിനോട് പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. ഇന്ന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ ഇതുവരെ തനിക്ക് പാർട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്നും തുടർന്നും കോൺഗ്രസ് പ്രവർത്തകയായി തുടരുമെന്നും ലാലി ജയിംസ് പറഞ്ഞു.
നാല് തവണ കൗൺസിലറായ തനിക്ക് മേയർ പദവിയിലേക്ക് പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് ലാലി പരസ്യമാക്കിയത്. അതേസമയം പാർട്ടി നൽകിയ ചുമതല ഭംഗിയായി ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്ന് നിയുക്ത മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു. ലാലി ജയിംസ് ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസ് ജില്ലാ നേതൃത്വം തള്ളുകയും ചെയ്തിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.