ധാക്ക: വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കലാപം അതിരൂക്ഷമാണ്.
മതവെരി മൂത്ത ഇസ്ലാമസ്റ്റുകള്‍ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് മേല്‍ തേര്‍വാഴ്ച്ചുന്ന നടത്തുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹിന്ദു യുവാവിനെ പരസ്യമായി ആള്‍ക്കൂട്ടം അരുംകൊല ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബംഗ്ലാദേശിലെ ന്യൂനപക്ഷ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ ശക്തമാണ്.മതനിന്ദ ആരോപിച്ചാണ് കൊല നടത്തിയത്. സോഷ്യല്‍ മീഡിയ വഴി ആ കൊടും ഭീകരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.അതിക്രൂരമായി മതവെറി പ്രകടിപ്പിക്കുന്ന വിധത്തിലാണ് ആ അരുംകൊല നടത്തിയിരിക്കുന്നത്. കൊലപാതകത്തിനു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദീപു ചന്ദ്ര ദാസ് എന്നയാളെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ആ ഭയനാകനമായ ദൃശ്യങ്ങള്‍ കണ്ട് മനസ്സു മരവിച്ചരിക്കയാണ് ദീപുവിന്റെ പിതാവ് രവിലാല്‍ ദാസ്.ആ കൊടിയ ക്രൂരതയെ കുറിച്ച് രവിലാല്‍ ദാസ് വിവരിച്ചു. 'ആദ്യം അവര്‍ എന്റെ മകനെ ക്രൂരമായി മര്‍ദ്ദിച്ചു.അതിനുശേഷം അവര്‍ അവനെ ഒരു മരത്തില്‍ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. അവന്റെ കരിഞ്ഞുപോയ ഉടലും തലയും അവര്‍ അവിടെ കെട്ടിത്തൂക്കി. അതീവ ഭയാനകമായിരുന്നു ആ കാഴ്ച. മകന് കൊല്ലപ്പെട്ട വിവരം താന്‍ അറിഞ്ഞത് ഫേസ്ബുക്കിലൂടെയാണ്. അധികൃതരാരും അറിയിച്ചിരുന്നില്ലെന്നും രവിലാല്‍ ദാസ് പയുന്നു.മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കൊലപാതകത്തെ അപലപിച്ചെങ്കിലും, തന്റെ കുടുംബത്തിന് ആരും ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് രവിലാല്‍ ദാസ് പറഞ്ഞു.
'സര്‍ക്കാരില്‍ നിന്ന് ആരും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല, ആരും ഒന്നും പറഞ്ഞിട്ടില്ല,' എന്ന് അദ്ദേഹം എന്‍.ഡി.ടി.വി യോട് വെളിപ്പെടുത്തി. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും അക്രമിക്കളെ പിടികൂടിയിട്ടില്ല. മകന്റെ ചിതാഭസ്മം ഏറ്റുവാങ്ങാന്‍ പോലും ഭയപ്പെടുന്ന ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥയിലാണ് ദീപുവിന്റെ പിതാവ് രവിലാല്‍ ദാസും കുടുംബവും.സംഭവത്തില്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ വക്താക്കള്‍ ദുഃഖം രേഖപ്പെടുത്തുകയും ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എല്ലാ പൗരന്മാരും ശാന്തത പാലിക്കുകയും ആള്‍ക്കൂട്ട ആക്രമണം ഒഴിവാക്കുകയും വേണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് വ്യാപിച്ച അശാന്തിക്ക് ചില അപാരമ്പര്യ ഘടകങ്ങളെ സര്‍ക്കാര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. എല്ലാതരം അക്രമ സംഭവങ്ങളെയും സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെയും തീവെയ്ക്കുന്നതിനെയും സര്‍ക്കാര്‍ അസന്ദിഗ്ധമായി അപലപിച്ചു. ചരിത്രപരമായ ഒരു ജനാധിപത്യ പരിവര്‍ത്തനം നടത്തുമ്പോള്‍ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായക നിമിഷമാണിത്. സമാധാനം നശിപ്പിക്കുകയും അക്രമങ്ങളിലൂടെ വളരുകയും ചെയ്യുന്ന ചില ഘടകങ്ങള്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.വരാനിരിക്കുന്ന തിരഞ്ഞെടുപ്പും ജൂലായ് ചാര്‍ട്ടര്‍ ജനഹിതപരിശോധനയും വെറും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളല്ലെന്നും ഹാദി സ്വപ്നം കണ്ടതിന് സമാനമായ ഒരു ദേശീയ പ്രതിബദ്ധതയാണെന്നും സര്‍ക്കാര്‍ പ്രസ്താവിച്ചു. ഹാദിയുടെ മരണവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്ത മാധ്യമസ്ഥാപനങ്ങളിലെ പത്രപ്രവര്‍ത്തകരോട് സര്‍ക്കാര്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രങ്ങളായ പ്രഥം ആലോം, ദി ഡെയ്ലി സ്റ്റാര്‍, ന്യൂ ഏജ് എന്നിവയുടെ ഓഫീസുകളാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്.സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച സര്‍ക്കാര്‍ ഭീകരതയെ നേരിടുന്നതിലുള്ള മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിക്കുകയും ചെയ്തു.
മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ സത്യത്തിനെതിരെയുള്ള ആക്രമണങ്ങളാണെന്നും ആക്രമണത്തിന് ഇരയായ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണ നീതി വാഗ്ദാനം ചെയ്യുന്നതായും സര്‍ക്കാര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് വരെ നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ ശക്തമായ സാന്നിധ്യമായിരുന്നു ഷെരീഫ് ഒസ്മാന്‍ ഹാദി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെയാണ് ഹാദിയെ അക്രമികള്‍ ചേര്‍ന്ന് വധിച്ചത്. എന്നാല്‍, ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ മതവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.