കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിൽ അതിവൈകാരിക നിമിഷങ്ങൾ. പ്രിയപ്പെട്ട സുഹൃത്തിന്റെ ചിതയിൽ പേനയും പേപ്പറും സമർപ്പിച്ചാണ് സത്യൻ അന്തിക്കാട് യാത്രയാക്കിയത്.
'എന്നും എല്ലാവർക്കും നന്മകൾ മാത്രമുണ്ടാവട്ടെ', എന്നെഴുതിയ പേനയും പേപ്പറുമാണ് സത്യൻ അന്തിക്കാട് മൃതദേഹത്തിനടുത്ത് വെച്ചത്.മക്കൾ വിനീതും ധ്യാനും ശ്രീനിവാസന്റെ ചിതയ്ക്ക് തീകൊളുത്തി.ചിതയ്ക്കരികിൽനിന്ന് പൊട്ടിക്കരയുന്ന കൊച്ചുമകന്റെ ദൃശ്യം പ്രിയപ്പെട്ടവർക്ക് നോവായി. വിങ്ങിപ്പൊട്ടിയ ധ്യാനിനെ സത്യൻ അന്തിക്കാട് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. ശ്രീനിവാസന് അന്ത്യോപചാരമർപ്പിക്കാൻ മലയാള സിനിമമേഖലയിലെ പ്രമുഖർ കണ്ടനാട്ടെ വസതിയിലേക്ക് ഒഴുകിയെത്തി. തമിഴ് സൂപ്പർതാരം സൂര്യയും ഞായറാഴ്ച കണ്ടനാട്ടെ 'പാലാഴി' വീട്ടിലെത്തി ശ്രീനിവാസനെ അവസാനമായി കണ്ടു.
ശനിയാഴ്ച രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ശനിയാഴ്ച രാവിലെ ഡയാലിസിസിനായി ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആരോഗ്യസ്ഥിതി മോശമായ ശ്രീനിവാസനെ, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.