ഇന്ത്യയുടെ 14-കാരൻ വൈഭവ് സൂര്യവംശിയും പാക് പേസർ അലി റാസയും തമ്മിൽ കളിക്കളത്തിൽ ഉരസൽ..!

ദുബായ്: ഏത് കായിക ഇനമായാലും ഇന്ത്യ - പാകിസ്താൻ മത്സരങ്ങൾ എന്നും ആവേശത്തിനൊപ്പം യുദ്ധസമാനമാകാറുണ്ട്.

ക്രിക്കറ്റ് മത്സരങ്ങളാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇത്തവണ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലും കളത്തിലെ പോരിന് കുറവൊന്നും ഉണ്ടായിരുന്നില്ല. ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ 191 റൺസിന് കീഴടക്കി പാകിസ്താൻ കിരീടമണിഞ്ഞിരുന്നു.
മത്സരത്തിനിടെ ഇരു ടീമിലെയും താരങ്ങൾ വൈകാരികമായി പെരുമാറുന്നത് കാണാമായിരുന്നു. ഇത്തരത്തിലൊന്നായിരുന്നു ഇന്ത്യയുടെ 14-കാരൻ വൈഭവ് സൂര്യവംശിയും പാക് പേസർ അലി റാസയും തമ്മിലുണ്ടായ ഉരസൽ.പാകിസ്താൻ ഉയർത്തിയ 348 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമായിരുന്നു ഇന്ത്യയ്ക്കു മുന്നിൽ ഉണ്ടായിരുന്നത്. 

നേരിട്ട ആദ്യ പന്തു തന്നെ സിക്‌സറിന് തൂക്കിയാണ് വൈഭവ് തുടങ്ങിയത്. എന്നാൽ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ താരത്തിന് പിഴച്ചു. അലി റാസയുടെ പന്തിലെ അപ്രതീക്ഷിത ബൗൺസ് വൈഭവിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിൽ.

എന്നാൽ വിക്കറ്റ് നേടിയ ആവേശത്തിൽ അലി റാസയുടെ ആഘോഷം അതിരുവിട്ടു. വൈഭവിനു നേരേ ആക്രോശിച്ച റാസ, താരത്തോട് എന്തോ പറയുന്നതും കാണാമായിരുന്നു. ഇതോടെ വൈഭവും റാസയ്ക്കു നേരേ തിരിഞ്ഞു. തന്റെ ഷൂസിലേക്ക് വിരൽ ചൂണ്ടിക്കാണിക്കുകയാണ് വൈഭവ് ചെയ്തത്.


മറ്റ് പാക് താരങ്ങളും വൈഭവിനു നേർക്ക് എന്തോ പറയുന്നതും കാണാമായിരുന്നു. എങ്കിലും പ്രശ്‌നം കൂടുതൽ വഷളായില്ല. വൈഭവ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. മത്സരത്തിൽ 10 പന്തിൽ നിന്ന് 26 റൺസെടുക്കാനേ വൈഭവിനായുള്ളൂ. റാസ മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തി. നേരത്തേ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയെ പുറത്താക്കിയപ്പോഴും റാസ അതിരുവിട്ട ആഘോഷത്തിന് മുതിർന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !