ജോലി സ്ഥലത്തേക്ക് പോയ പ്രവാസി മലയാളി വനിതാ നഴ്സുമാർക്കുനേരെ കത്തി വീശി ആക്രമണം..വയറിന് ചവിട്ടേറ്റ് പിടയുമ്പോൾ അക്ഷിത കാണുന്നത് ഡെയ്സിക്ക് നേരെ കത്തിയുമായി പാഞ്ഞടുക്കുന്നത്‌..!

യുകെ: ലണ്ടനിൽ ജോലിസ്ഥലത്തേക്കുപോയ രണ്ട് പത്തനംതിട്ട സ്വദേശിനികൾ ഉൾപ്പെടെ മൂന്ന്‌ മലയാളി യുവതികൾക്ക് മർദനം.

നഴ്സുമാരായ പത്തനംതിട്ട മാടപ്പള്ളിൽ സോബി, പത്തനംതിട്ട സ്വദേശി ഡെയ്സി, പുനലൂർ സ്വദേശി അക്ഷിത എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കയറിയ ബസിൽ അവിടത്തുകാരിയായ ഒരു സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. അക്ഷിതയുടെ വയറിന് ചവിട്ടേറ്റു. കത്തികൊണ്ടുള്ള ആക്രമണം തടയാൻ ശ്രമിക്കുമ്പോൾ വയറിന് ചവിട്ടേൽക്കുകയായിരുന്നു. തുടർന്ന് കത്തിയുമായി മറ്റുള്ളവർക്കുനേരേ തിരിഞ്ഞു.

പോലീസ്‌ എത്തിയാണ് മൂന്നുപേരെയും ആശുപത്രിയിലാക്കിയത്. ബ്രിട്ടീഷ് സമയം ഞായറാഴ്ച രാവിലെ 7.30-ഓടെ യുവതികൾ ക്രൊയ്ഡോണിൽനിന്ന് ജോലിസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ഈ സമയം സോബി നാട്ടിലുള്ള ഭർത്താവ് ജോൺപോളും മക്കളുമായി വീഡിയോകോൾ ചെയ്യുകയായിരുന്നു.

ആക്രമണം കണ്ട് കുട്ടികളും ഭർത്താവും പരിഭ്രാന്തരായി. സോബിയിരുന്ന സീറ്റിന് മുൻപിലാണ് ആദ്യം ആക്രമണം നടത്തിയത്. തടയാൻ ശ്രമിക്കുമ്പോഴാണ് സോബിക്ക്‌ മർദനമേറ്റത്. ബസിലുണ്ടായിരുന്നവർതന്നെയാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. ഇന്ത്യൻസ് എന്നു പറഞ്ഞായിരുന്നു ആക്രമണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !