കട്ടപ്പനയിൽ തിരഞ്ഞെടുപ്പിലെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു,സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കട്ടപ്പന: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു.

വട്ടുകുന്നേൽപടി പുത്തൻപുരക്കൽ പ്രിൻസ് ജെയിംസിനാണ്(28) വെട്ടേറ്റത്. സംഭവത്തിൽ സിപിഎം കുന്തളംപാറ ബ്രാഞ്ച് സെക്രട്ടറി ആരിക്കുഴിയിൽ വിഷ്ണു(34)വിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.കട്ടപ്പന കുന്തളംപാറ വട്ടുകുന്നേൽപ്പടിയിലാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രദേശത്ത് എൽഡിഎഫ് സ്ഥാനാർഥി ജയിച്ചിരുന്നു.

അന്നേ ദിവസം കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും വീടിന് മുന്നിൽ പടക്കം പൊട്ടിക്കുകയും ചെയ്തതായി യുഡിഎഫ് പ്രവർത്തകർ പറയുന്നു. ഞായറാഴ്ച രാത്രി പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫ്,യുഡിഎഫ് പ്രവർത്തകർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടെ വിഷ്ണു വാക്കത്തിയുമായി എത്തി പ്രിൻസിനെ വെട്ടുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ പ്രിൻസ് ഒഴിഞ്ഞുമാറുന്നതിനിടെ താഴ്ചയിലേക്ക് വീണും പരിക്കേറ്റു.

സംഭവത്തിൽ ചൊവ്വാഴ്ച യുഡിഎഫ് പ്രതിഷേധ യോഗം സംഘടിപ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടക്കുകയാണെന്നും പ്രവർത്തകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നുമാണ് സിപിഎം നേതാക്കളുടെ പ്രതികരണം.    

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !