അബുദാബി ;പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന അഞ്ചു വർഷങ്ങൾക്കൊടുവിൽ ഭാഗ്യദേവത അജ്മാനിലെ മലയാളി നഴ്സിനെ തേടിയെത്തി.
ബിഗ് ടിക്കറ്റിലൂടെയാണ് ടിന്റു ജെസ്‌മോന് ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റ് സീരീസ് 281-ലാണ് ടിന്റുവിനെ ഭാഗ്യം തുണച്ചത്.കഴിഞ്ഞ 15 വർഷമായി യുഎഇയിൽ താമസിക്കുന്ന 40 കാരിയായ ടിന്റു, തന്റെ പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് നവംബർ 30-ന് 522882 എന്ന നമ്പറിലുള്ള ടിക്കറ്റ് എടുത്തത്. സുഹൃത്തുക്കളിലൂടെയുമാണ് ടിന്റു ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. അഞ്ചു വർഷം മുൻപ് ആദ്യമായി ഭാഗ്യം പരീക്ഷിച്ചു തുടങ്ങി.
പലതവണ നിരാശയായെങ്കിലും പിൻമാറാൻ തയ്യാറാകാതിരുന്ന ടിന്റുവിന് ഒടുവിൽ കഠിനാധ്വാനത്തിന്റെ ഫലമായി ഈ വലിയ സമ്മാനം ലഭിച്ചു. ലഭിച്ച തുക ടിക്കറ്റെടുക്കാൻ കൂടെയുണ്ടായിരുന്ന പത്തു സുഹൃത്തുക്കൾക്കുമായി തുല്യമായി വീതിച്ചു നൽകുമെന്ന് ടിന്റു പറഞ്ഞു.
തുടർന്നും ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണങ്ങളിൽ പങ്കാളിയാകുമെന്നും വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകളിലും ഇതേ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും കൂട്ടിച്ചേർത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.