ട്യൂഷന്‍ അധ്യാപകനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതിയുമായി യുവാവ്

ന്യൂഡല്‍ഹി: ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ട്യൂഷന്‍ അധ്യാപകനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി.

മനീഷ് തിവാരി എന്നയാളാണ് കുട്ടികള്‍ക്ക്‌ ട്യൂഷനെടുക്കാനെത്തിയ അധ്യാപകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന പരാതിയുമായി രംഗത്തെത്തിയത്. സംഭവം വിശദീകരിച്ചുള്ള മനീഷ് തിവാരിയുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.പരാതിക്കാരനായ മനീഷ് തിവാരി കൂലിപ്പണിക്കാരനാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
തന്റെ കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനെത്തിയ ശുഭംകുമാര്‍ മെഹ്തയ്‌ക്കൊപ്പമാണ് ഭാര്യ റോഷ്‌നി റാണി ഒളിച്ചോടിയതെന്നാണ് ഇയാളുടെ പരാതി. രണ്ടുകുട്ടികളെയും തന്നെയും ഉപേക്ഷിച്ചാണ് ഭാര്യ വീടുവിട്ടതെന്നും ഇനി അവരെ തനിക്കുവേണ്ടെന്നും യുവാവ് പറഞ്ഞു. ഭാര്യയും കാമുകനും ഒരുമിച്ചുള്ള ചില ചിത്രങ്ങളും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്.

കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനായി ശുഭം കുമാര്‍ പതിവായി തന്റെ വീട്ടില്‍വന്നിരുന്നതായാണ് മനീഷ് തിവാരി പറയുന്നത്. ഇതിനിടെയാണ് ഭാര്യയുമായി ബന്ധം സ്ഥാപിച്ചത്. എന്നാല്‍, പെട്ടെന്നൊരുദിവസം ഭാര്യയെ കാണാതായതോടെ താന്‍ ഞെട്ടിപ്പോയെന്നും ഇതുവരെ ഇവരുടെ രഹസ്യബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഇതേക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ലെന്നും യുവാവ് വിശദീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !