കണ്ണൂർ; പാനൂരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇടത് സൈബർ വിങ് കൊലവിളി തുടരുമ്പോഴും അനക്കമില്ലാതെ പൊലീസ്. പാറാട് സിപിഎം സ്തൂപം തകർത്തവരെ കൊല്ലുമെന്നാണ് സമൂഹമാധ്യമത്തിലൂടെ നിരന്തരം ഭീഷണി മുഴക്കുന്നത്.
പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.നൂഞ്ഞമ്പ്രം സഖാക്കൾ, മുളിയാത്തോട് സഖാക്കൾ, പാനൂർ സഖാക്കൾ, കുറുക്കൂട്ടി സഖാക്കൾ, മുണ്ടയോട്ട് കാവ് സഖാക്കൾ, ആയിത്തറ സഖാക്കൾ തുടങ്ങിയ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകളിലൂടെയാണ് കൊലവിളി തുടരുന്നത്.പാനൂരിലെ പഴയകാലത്തെ ഓർമിപ്പിച്ചുകൊണ്ടാണ് വിഡിയോകളും ഫോട്ടോകളും ഷെയർ ചെയ്യുന്നത്. കലാപഭൂമിയായിരുന്ന പാനൂരിനെ വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്കു കൊണ്ടുപോകാൻ മടിക്കില്ലെന്ന തരത്തിലാണു പല പോസ്റ്റുകളും. കൊളവല്ലൂർ പൊലീസ്, കൂത്തുപറമ്പ് എസിപി എന്നിവർക്ക് മുസ്‌ലിം ലീഗ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി.നാട്ടിൽ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പോസ്റ്റുകൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.പാറാട്ടെ സിപിഎം സ്തൂപം തകർത്തതിന് അറസ്റ്റിലായ യൂത്ത് ലീഗ് പ്രവർത്തകരുടെ ഫോട്ടോ ഈ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നുണ്ട്.‘റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്’, ‘പാനൂർ സഖാക്കൾ പാനൂർ വിട്ട് കാശിക്കൊന്നും പോയിട്ടില്ല. ഞങ്ങൾ ഇവിടെ തന്നെയുണ്ട്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ല’, ‘കൊല്ലേണ്ടതിനെ കൊല്ലണം’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റുകൾക്കടിയിൽ നിറയുന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.