റിയാദ് ;വിദേശികൾക്ക് സൗദി അറേബ്യയിൽ വസ്തു സ്വന്തമാക്കാൻ അനുവദിക്കുന്ന പുതിയ നിയമം ജനുവരിയിൽ പ്രാബല്യത്തിൽ വരും.
മക്ക, മദീന, റിയാദ്, ജിദ്ദ എന്നീ 4 നഗരപരിധികൾ ഒഴികെ പ്രത്യേകം നിർണയിച്ച പ്രദേശങ്ങളിൽ സ്വന്തം ഉടമസ്ഥതയിൽ കെട്ടിടങ്ങളോ ഫ്ലാറ്റോ വാങ്ങാനാണ് അനുമതി. സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതിയുടെ (സൗദിയുടെ വിഷൻ 2030) ഭാഗമായി വിദേശ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.സൗദിയുടെ ഇഖാമയോ പ്രീമിയം റസിഡൻസിയോ ഉള്ള വിദേശികൾക്ക് മക്കയിലും മദീനയിലും ഒഴികെ നിർദിഷ്ട മേഖലകൾക്ക് പുറത്ത് റസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമാക്കാം. എന്നാൽ മക്ക, മദീന പ്രദേശങ്ങളിൽ മുസ്ലിംകൾക്കു മാത്രമേ ഉടമസ്ഥാവകാശം അനുവദിക്കൂ. വസ്തു മൂല്യത്തിന്റെ 5% വരെ ഫീസ് ഈടാക്കും. വ്യാജ വിവരങ്ങൾ നൽകി സ്വത്ത് വാങ്ങുന്നത് പോലുള്ള നിയമലംഘനങ്ങൾക്ക് ഒരു കോടി റിയാൽ വരെ പിഴ ചുമത്തും.
കഴിഞ്ഞ ജൂലൈയിലാണ് വിദേശകൾക്ക് ഉടമസ്ഥാവകാശം നൽകുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. വിദേശികൾ വാങ്ങുന്ന എല്ലാ സ്വത്തുക്കളും നിയമസാധുതയ്ക്കായി ദേശീയ റിയൽ എസ്റ്റേറ്റ് റജിസ്ട്രിയിൽ റജിസ്റ്റർ ചെയ്തിരിക്കണം.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ വില്ലകളുടെയും ഫ്ലാറ്റുകളുടെയും ആവശ്യകത കൂടും. റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതോടെ എണ്ണയിതര വരുമാനം കൂട്ടാനും ജിഡിപിയിലേക്ക് റിയൽ എസ്റ്റേറ്റ് മേഖലയുടെ സംഭാവന വർധിക്കാനും ഇടയാക്കും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.