നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്കു നേരേ ലൈംഗികാതിക്രമം

കൊല്ലം: പോലീസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.

നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സേനയുടെ അന്തസിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസില്‍ നിന്നുണ്ടായതെന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരെ നവംബര്‍ ആറാം തീയതി പുലര്‍ച്ചെയാണ് ഇയാള്‍ അതിക്രമം നടത്തിയത്.
ഇതോടെ പോലീസുകാരി ചവറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നവാസിനെ അറസ്റ്റ് ചെയ്തു. പിന്നാലെ കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി.
എസിപി അന്വേഷണ റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നവാസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണനാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !