കോട്ടയം ;തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ എൻഡിഎ വിടാൻ ബിഡിജെഎസിനുള്ളിൽ സമ്മർദ്ദം.
എൻഡിഎ നേട്ടമുണ്ടാക്കിയ ഇടങ്ങളിൽ പോലും ബിഡിജെഎസിന് വോട്ട് കുറഞ്ഞതാണ് അതൃപ്തിക്ക് കാരണം. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഭരണം പിടിച്ചെങ്കിലും, ബിഡിജെഎസ് മത്സരിച്ച സീറ്റുകളിലെല്ലാം വോട്ട് കുറഞ്ഞു. ബിജെപിയുടെ നിസഹകരണമാണ് തോൽവിക്ക് കാരണമെന്നാണ് ബിഡിജെഎസിന്റെ ആരോപണം. ബിജെപിക്ക് സ്വാധീനം ഉള്ള ഇടങ്ങളിൽ പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല.ബിഡിജെഎസ് മത്സരിച്ച തിരുവനന്തപുരം നഗരത്തിലെ വാർഡുകളിൽ, ബിജെപി വോട്ട് യുഡിഎഫിന് മറിച്ചുവെന്നാണ് വി.കെ. പ്രശാന്ത് എംഎൽഎ കണക്കുകൾ നിരത്തി ആരോപിച്ചത്. ബിഡിജെഎസിന് 40 നിയോജകമണ്ഡലങ്ങളിൽ മാത്രമാണ് സീറ്റ് ലഭിച്ചത്. ഇവിടെ പലയിടങ്ങളിലും ബദൽ സ്ഥാനാർഥികളെയും നിർത്തി. ലഭിച്ചതിൽ ഭൂരിപക്ഷം സീറ്റുകളും സ്വാധീനമില്ലാത്ത സ്ഥലങ്ങളിലായിരുന്നു. 23നു നടക്കുന്ന ബിഡിജെഎസ് നേതൃയോഗത്തിൽ മുന്നണിമാറ്റമടക്കം ചർച്ചയാകും. മുന്നൂറോളം സീറ്റുകളിൽ മത്സരിച്ച ബിഡിജെഎസ് അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത്. കൊച്ചി കോർപ്പറേഷനിൽ 13 സീറ്റുകളിൽ മത്സരിച്ചെങ്കിലും സിറ്റിങ് സീറ്റിൽ ഉൾപ്പടെ പരാജയപ്പെട്ടു.കോഴിക്കോട് കോർപറേഷനിലും ഇതായിരുന്നു സ്ഥിതി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ ബിഡിജെഎസിന്റെ സിറ്റിങ് സീറ്റ് ബിജെപി ഏറ്റെടുത്തിരുന്നു. ഇവിടെ പരാജയപ്പെട്ടതോടെ പഞ്ചായത്ത് ഭരണം തന്നെ നഷ്ടമായി. എൻഡിഎയ്ക്ക് ആധിപത്യം ഉണ്ടായിരുന്ന ആലപ്പുഴ കോടന്തുരുത്ത് പഞ്ചായത്തിലും ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്.
കഴിഞ്ഞ തവണ ഏഴ് സീറ്റ് നേടിയിരുന്നിടത്ത് ഇത്തവണ ആറ് സീറ്റാണ് എൻഡിഎയ്ക്ക് ലഭിച്ചത്. ബിജെപിയുടെ ഏകപക്ഷീയ നിലപാടിനെ തുടർന്ന് പല ഇടങ്ങളിലും സ്ഥാനാർഥിയെ നിർത്താതെ ബിഡിജെഎസിനു പിൻവാങ്ങേണ്ടി വന്നിരുന്നു. രാജീവ് ചന്ദ്രശേഖറുമായും ബിജെപി ദേശീയ നേതൃത്വവുമായും തുഷാർ വെള്ളാപ്പള്ളിക്ക് മികച്ച ബന്ധമാണുള്ളത്. ഈ അടുപ്പമാണ് മുന്നണി വിടാൻ തടസമാകുന്നതെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.