ലണ്ടൻ ; യുകെ കെറ്ററിങിൽ നഴ്സായ അഞ്ജു അശോക് (35), മക്കളായ ജീവ (6), ജാൻവി (4) എന്നിവർ കൊല്ലപ്പെട്ടിട്ട് 3 വർഷം പൂർത്തിയാകുന്നു.
2022 ഡിസംബർ 15നാണ് യുകെ മലയാളികളെ ഞെട്ടിച്ച അരുംകൊലകൾ നടന്നത്. ഭാര്യയെ സംശയത്തിന്റെ പേരിൽ കൊലപ്പെടുത്തിയ ഭർത്താവ് സാജുവിന് (52) നോർത്താംപ്ടൺഷെയർ ക്രൗൺ കോടതി 40 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.2023 ജൂലൈ 3 നാണ് ശിക്ഷ വിധിച്ചത്. ഏകദേശം 92 വയസ്സുവരെ ജയിലിൽ കിടക്കേണ്ടി വരും.ഇതിനിടയിൽ ഏഴു മക്കളില്‍ ഏക മകനായ സാജു ആജീവനാന്തം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന വിവരം അറിഞ്ഞതോടെ വൃദ്ധ മാതാവ് അധിക കാലം ജീവിച്ചിരുന്നില്ല എന്ന വിവരവും പുറത്തു വരുന്നുണ്ട്. മരണ വിവരം അറിഞ്ഞിട്ടും സാജുവിന് അമ്മയെ അവസാനമായി കാണുവാനുള്ള വിധിയും ഉണ്ടായില്ല.ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ സാജു പക്ഷേ മക്കളുടെ കാര്യത്തിൽ എന്തുസംഭവിച്ചെന്ന് അറിയില്ല എന്നാണു കോടതിയിൽ പറഞ്ഞത്. എങ്കിലും കുറ്റം ഏൽക്കുന്നതായി സമ്മതിച്ചു. പ്രതിയായ സാജു കുറ്റസമ്മതം നടത്തിയിരുന്നില്ലെങ്കിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ വിചാരണ നടത്തേണ്ടതായി വരുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതിനാൽ അഞ്ജുവിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കോടതി വിചാരണയിൽ നിന്ന് ഒഴിവാക്കിയിരുന്നു.മദ്യ ലഹരിയിലാണ് സാജു കുറ്റകൃത്യം നടത്തിയത്.
ആശ്രിത വീസയിൽ ബ്രിട്ടനിൽ എത്തിയ സാജുവിനു ജോലി ലഭിക്കാതിരുന്നതിന്റെ നിരാശയും മറ്റു മാനസിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വൈക്കം സ്വദേശിയായ അഞ്ജുവും കണ്ണൂർ സ്വദേശിയായ സാജുവും ബെംഗളുരിൽ വച്ചാണു കണ്ടുമുട്ടിയതും പ്രണയിച്ചു വിവാഹം കഴിച്ചതും. ഇവർ ഏറെ നാൾ സൗദിയിൽ ജോലി ചെയ്തതിനു ശേഷമാണ് യുകെയിലെത്തിയത്.അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ജുവിനും മക്കൾക്കും അന്ന് വിവിധ ഇടങ്ങളിൽ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. നഴ്സസ് പണിമുടക്കു നടക്കുമ്പോൾ അഞ്ജു ജോലി ചെയ്തിരുന്ന കെറ്ററിങ് ജനറൽ എൻഎച്ച്എസ് ആശുപത്രിക്കു മുന്നിൽ ആർസിഎൻ പ്രവർത്തകർ മെഴുകുതിരി കത്തിച്ചാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. സഹപ്രവർത്തകർ അഞ്ജുവിന്റെ ഓർമയ്ക്കായി ആശുപത്രി വളപ്പിൽ ചെറി ബ്ലോസം ചെടി നട്ടിരുന്നു. അഞ്ജുവിന്റെ മക്കൾ പഠിച്ച കെറ്ററിങ് പാർക്ക് ഇൻഫന്റ് സ്കൂളുകളിൽ ബലൂണുകൾ ആകാശത്തേക്കു പറത്തി ജീവയെയും ജാൻവിയെയും വിദ്യാർത്ഥികളും രക്ഷിതാക്കളും അനുസ്മരിച്ചിരുന്നു.
ഇക്കഴിഞ്ഞ ദിവസം കണ്ണീരോടെ സഹപ്രവര്‍ത്തകര്‍ അഞ്ജുവിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി നട്ട ബ്ലോസം ചെടിയുടെ ചുവട്ടിൽ ഒത്തു കൂടിയിരുന്നു. അഞ്ജുവിന്റെ മലയാളിയായ സഹപ്രവര്‍ത്തകൻ മനോജ് മാത്യു അടക്കമുള്ളവരാണ് സ്മരണാഞ്ജലി അര്‍പ്പിക്കാൻ ഒത്തുകൂടിയത്. തദ്ദേശിയായ വാര്‍ഡ് മാനേജര്‍ റേച്ചല്‍ ഉൾപ്പെടെ ഉള്ളവരും എത്തിയിരുന്നു.
അഞ്ജു കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് യുകെ മലയാളികളും അഞ്ജു ജോലി ചെയ്ത ഹോസ്പിറ്റല്‍ ട്രസ്റ്റും നല്‍കിയ തുക കൊണ്ട് അഞ്ജുവിന്റെ അച്ഛന്‍ നാട്ടില്‍ പുതിയൊരു വീട് നിര്‍മിച്ച ശേഷം മകളുടെ ഓര്‍മകളില്‍ ഇപ്പോഴും ജീവിക്കുകയാണ്. ജയിലില്‍ കഴിയുന്ന സാജുവിനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ആർക്കും അറിയില്ലന്നാണ് സൂചന.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.