ചെന്നൈ; പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുമെന്നു ബിജെപി. തിരുപ്പൂർ, ഈറോഡ് എന്നിവയുൾപ്പെടെ കൊങ്കു മേഖലയിലെ ഒരു ജില്ലയിൽ പൊങ്കൽ ആഘോഷിക്കാനാണു നീക്കം.
ഒരേസമയം 10,000 വനിതകൾക്കൊപ്പമായിരിക്കും ആഘോഷം. ജനുവരി 10നോ അതിനു ശേഷമോ പ്രധാനമന്ത്രിയെത്തുമെന്നും ഇതുവരുന്ന തിരഞ്ഞെടുപ്പിനു കൂടുതൽ ആവേശം പകരുമെന്നും ബിജെപി നേതാക്കൾ പറയുന്നു.രാമേശ്വരത്ത് കാശി തമിഴ് സംഗമം സമാപനച്ചടങ്ങിലും പുതുക്കോട്ടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ നേതൃത്വത്തിലുള്ള യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പൊങ്കൽ ആഘോഷം ഗ്രാമീണമേഖലകളിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കാനും കർഷകരിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള നീക്കമായും കരുതുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യചർച്ചകൾക്ക് വേഗംകൂട്ടും.തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും ഏകോപനത്തിനും അന്തിമരൂപം നൽകുന്നതിനായി മോദി എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചനടത്തും. പുറത്താക്കപ്പെട്ട അണ്ണാ ഡിഎംകെ നേതാവ് ഒ. പനീർശെൽവം, ടിടിവി ദിനകന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, പിഎംകെ, ഡിഎംഡികെ എന്നിവർ ഉൾപ്പെടെയുള്ള പാർട്ടികളുമായി ബിജെപി നിലവിൽ ചർച്ചകൾ നടത്തിവരുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി സഖ്യചർച്ചകൾ അന്തിമമാക്കാനാണ് നീക്കം.പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലേക്ക്
0
ബുധനാഴ്ച, ഡിസംബർ 17, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.