മഹാരഥി മന്നത്ത് പത്മനാഭന്റെ 149–ാമത് ജയന്തി ആഘോഷങ്ങൾക്ക് ജനുവരി ഒന്നിന് തുടക്കമാകുന്നു..!

ചങ്ങനാശേരി ;സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 149–ാമത് ജയന്തി ആഘോഷങ്ങൾക്കായി പെരുന്ന എൻഎസ്എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനുമാണ് മന്നം ജയന്തി ആഘോഷ പരിപാടികൾ.

സമുദായാചാര്യനു മുൻപിൽ പുഷ്പാർച്ചന നടത്താൻ പതിനായിരക്കണക്കിനു സമുദായാംഗങ്ങൾ മന്നം സമാധി മണ്ഡപത്തിലെത്തും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മേൽനോട്ടത്തിലാണ് മന്നം ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
ജനുവരി ഒന്നിനു രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.30ന് അഖിലകേരള നായർ പ്രതിനിധിസമ്മേളനം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനാ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കും. എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും. എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ പ്രസംഗിക്കും. 3ന് സംഗീതക്കച്ചേരി, വൈകിട്ട് 6.30ന് നടി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 

രാത്രി 9ന് കഥകളി– നളചരിതം നാലാംദിവസം, നിഴൽക്കുത്ത്. 2ന് രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, വേദിയിൽ 7ന് നാഗസ്വരക്കച്ചേരി. രാവിലെ 8.30ന് നന്ദഗോവിന്ദം ഭജൻസിന്റെ ‘സാന്ദ്രാനന്ദലയം’. 11ന് മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷനംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.


എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ അനുസ്മരണപ്രഭാഷണം നടത്തും.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ, ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള എന്നിവർ പ്രസംഗിക്കും.

ഒരുക്കങ്ങൾ ഇങ്ങനെ  എൻഎസ്എസ് ആസ്ഥാനത്തെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയിൽ കേരളത്തനിമയോടെ തയാറാക്കിയിരിക്കുന്ന മന്നം നഗറിലാണ് മന്നം ജയന്തി ആഘോഷങ്ങൾ. 50,000 ചതുരശ്രയടിയിൽ 35000ത്തിലധികം പേർക്ക് ഇരിക്കാവുന്ന പന്തലാണ് തയാറാക്കിയിരിക്കുന്നത്. കഥകളി വേഷങ്ങളുടെ പശ്ചാത്തലമാണ് വേദിക്ക് ഇരുവശവും നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അനുഭവപ്പെട്ട തിരക്ക് പരിഗണിച്ച് വിപുലമായ പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്. 

എൻഎസ്എസ് ആസ്ഥാനവും പരിസരങ്ങളും ചായം പൂശി മനോഹരമാക്കി, വൈദ്യുതി ദീപാലങ്കാരങ്ങളും ഒരുക്കി. പുഷ്പാർച്ചന സമയത്ത് മന്നം സമാധി മണ്ഡപത്തിനു സമീപത്ത് പുതിയതായി നിർമിച്ചിരിക്കുന്ന ഭജനമണ്ഡപത്തിലിരുന്ന് സമുദായംഗങ്ങൾക്കു നാമജപം നടത്താൻ സൗകര്യമുണ്ടാകും.  താമസസൗകര്യം  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കരയോഗ ഭാരവാഹികൾക്കും പ്രവർത്തകർക്കും താമസിക്കുന്നതിനായി എൻഎസ്എസിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളിൽ സൗകര്യമൊരുക്കും. നാളെ  മുതൽ പ്രതിനിധികൾ എത്തിത്തുടങ്ങും. 

പാർക്കിങ്  എൻഎസ്എസ് ഹിന്ദു കോളജ് ഗ്രൗണ്ടിലും കൺവൻഷൻ സെന്റർ പരിസരത്തും പാർക്കിങ് സൗകര്യമുണ്ടാകും.   ഭക്ഷണം  എൻഎസ്എസ് ഹിന്ദു കോളജ് ക്യാംപസിലാണ് ഭക്ഷണത്തിനുള്ള ക്രമീകരണം. ഒരേ സമയം രണ്ടായിരത്തിലധികം പേർക്ക് ഇവിടെയിരുന്ന് ഭക്ഷണം കഴിക്കാം. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !