കീവ് ;കിഴക്കൻ യുക്രെയ്നിൽ ഡോണെട്സ്ക് മേഖലയിലെ ഡിബ്രോവ ഗ്രാമം കൂടി പിടിച്ചതായി റഷ്യ അവകാശപ്പെട്ടു.
ഈ വർഷം യുക്രെയ്നിലെ 6,460 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ പിടിച്ചെടുത്തതായി സൈനികമേധാവി ജനറൽ വലെറി ജെറാസിമോവ് അറിയിച്ചു. ഇതിൽ 334 ഗ്രാമങ്ങൾ ഉൾപ്പെടും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ ഫ്ലോറിഡയിൽ നടന്ന ചർച്ച എങ്ങുമെത്താതെ പിരിഞ്ഞതിനു തൊട്ടുപിന്നാലെയാണ് സൈനികവേഷത്തിൽ പുട്ടിൻ കമാൻഡർമാരുടെ യോഗത്തിൽ പങ്കെടുത്തത്.
സമാധാനക്കരാറിലേക്ക് അടുക്കുകയാണെന്ന് സെലെൻസ്കിയുമായുള്ള ചർച്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞെങ്കിലും തർക്കവിഷയങ്ങൾ പരിഹരിക്കാനുണ്ടെന്നും സൂചിപ്പിച്ചു. ഇപ്പോൾ റഷ്യൻ നിയന്ത്രണത്തിലുള്ള സാപൊറീഷ്യ ആണവനിലയത്തിന്റെ ഭാവിയും, ഡോണെട്സ്കും ലുഹാൻസ്കും ഉൾപ്പെട്ട ഡോൺബാസ് മേഖല വിട്ടുകൊടുക്കുന്നതുമാണ് സമാധാന ഇനിയും തീരുമാനമാകാതെ ശേഷിക്കുന്ന 2 പ്രശ്നങ്ങളെന്ന് സെലെൻസ്കി പറഞ്ഞു.
സമാധാന പദ്ധതിയെക്കുറിച്ച് രാജ്യത്തു ഹിതപരിശോധന നടത്തണമെന്നാണ് യുക്രെയ്ൻ പ്രസിഡന്റിന്റെ നിലപാട്. അതിനായി 60 ദിവസമെങ്കിലും വെടിനിർത്തൽ വേണ്ടിവരും. ഡോൺബാസിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോൾ യുക്രെയ്നിന്റെ കയ്യിലുള്ളൂ. അവിടെനിന്നു കൂടി യുക്രെയ്ൻ സൈന്യം പിന്മാറണമെന്നും അല്ലെങ്കിൽ കൂടുതൽ നഷ്‌ടം സഹിക്കേണ്ടിവരുമെന്നും റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെസ്കോവ് മുന്നറിയിപ്പു നൽകി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.