മാരാരിക്കുളം ; ദേശീയപാത നിർമാണം നീളുന്നതിനാൽ കലവൂരിൽ രൂക്ഷമായ പൊടി ശല്യം മൂലവും പാർക്കിങ് സൗകര്യമില്ലാതെയും ദുരിതത്തിലായിരിക്കുകയാണ് സ്വകാര്യബസ് ജീവനക്കാരും ടാക്സി ഡ്രൈവർമാരും വ്യാപാരികളും.
വാഹനങ്ങൾ പോകുമ്പോൾ ഉള്ള മണൽ പൊടി ആണ് ഇവിടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പലർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പിടിച്ചു തുടങ്ങി.സ്വകാര്യ ബസുകൾക്ക് കൃത്യമായ പാർക്കിങ് സൗകര്യം ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. ആലപ്പുഴ, ഇരട്ടക്കുളങ്ങര, മണ്ണഞ്ചേരി, മാരാരിക്കുളം, ചേർത്തല റൂട്ടുകളിലായി മുപ്പതിലധികം സ്വകാര്യ ബസുകൾ ഇവിടെ നിന്ന് സർവീസ് നടത്തുന്നുണ്ട്. സ്ഥല പരിമിതി മൂലം വാഹനങ്ങൾ പലപ്പോഴും റോഡിനോട് ചേർന്നാണ് പാർക്ക് ചെയ്യുന്നത്. ഇത് അപകടങ്ങൾക്കു വഴി തെളിക്കുന്നു.ദേശീയപാതയുടെ ഇരുവശവുമുള്ള സർവീസ് റോഡിന്റെ വീതിക്കുറവും ഗതാഗതക്കുരുക്ക് ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ദേശീയപാത നിർമാണം എന്ന് പൂർത്തിയാകുമെന്ന് വ്യക്തത ഇല്ലാത്തത് വ്യാപാരികളെയും ആശങ്കപ്പെടുത്തുന്നു. കലവൂർ ബസ് സ്റ്റാൻഡിന്റെ സ്ഥലം ദേശീയപാത വിഭാഗം ഏറ്റെടുത്ത സ്ഥിതിക്ക് പാത പൂർത്തിയാകുമ്പോൾ പകരം എവിടെ സ്റ്റാൻഡിനു സ്ഥലം കണ്ടെത്തും എന്നതും വലിയ ചർച്ചയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.