മസ്കത്ത് ;ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്കത്തിൽ 'മൈത്രി പർവ്' സമ്മേളനത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിവാദ്യം ചെയ്തത് മലയാളത്തിൽ.
ഒമാനിലെ മലയാളികളോട് സുഖമാണോ എന്ന മലയാളത്തിലുള്ള ചോദ്യത്തിന് അതേ എന്ന് ആർപ്പുവിളിച്ച് മലയാളികളുടെ ആവേശ മറുപടി.‘മൈത്രി പർവ്’ എന്നു പേരിട്ട സമ്മേളനത്തിൽ ഇന്ത്യ – ഒമാൻ ബന്ധം സൗഹൃദത്തിന്റെ (മൈത്രിയുടെ) ഉത്സവമാണെന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇംഗ്ലിഷിൽ മൈത്രി (maitri) എന്നെഴുതുമ്പോൾ വരുന്ന ഓരോ അക്ഷരത്തിനും പൂർണ രൂപവും നൽകി.എം – മാരിടൈം ഹെറിറ്റേജ് (സമുദ്ര യാത്രാ പൈതൃകം) എ – ആസ്പിരേഷൻ (അഭിലാഷം) ഐ –ഇന്നവേഷൻ (നവീകരണം) ടി –ട്രസ്റ്റ് ആൻഡ് ടെക്നോളജി (വിശ്വാസവും സാങ്കേതിക വിദ്യയും) ആർ –റെസ്പെക്ട് (ബഹുമാനം) ഐ ഇൻക്ലുസിവ് ഗ്രോത്ത് (എല്ലാവരെയും ഉൾക്കൊണ്ടുള്ള വികസനം). ഇന്ത്യൻ സമുദ്രത്തിലെ കാലവർഷ കാറ്റാണ് ഇരു രാജ്യങ്ങളിലെയും വ്യാപരത്തിനു ദിശാ സുചികകളെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ– ഒമാൻ ധാരണയായിസഹകരണം കൂടുതൽ മേഖലകളിലേക്ക് ∙ ഊർജം, സാങ്കേതിക വിദ്യ, ചരക്ക് നീക്കം, ഭക്ഷ്യ സുരക്ഷ, നിർമാണം, കൃഷി എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യ – ഒമാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും അൽ ബറാഖ കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനം.
സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ പരസ്പര കൈമാറ്റവും ചർച്ചയായി.ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് എന്നിവരും ഒമാൻ രാജകീയ ഓഫിസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഐമി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസയ്ദി, സാമ്പത്തിക മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി എന്നിവരും ചർച്ചയിൽ പങ്കെടുത്തു








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.