കോട്ടയം ; ഇന്നു സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മീനടം പഞ്ചായത്ത് ഒന്നാം വാർഡ് ചീരംകുളത്തുനിന്നു ജയിച്ച യുഡിഎഫ് അംഗം പൊത്തൻപുറം ഊട്ടിക്കുളം തച്ചേരിൽ പ്രസാദ് നാരായണൻ (59) ആണു മരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള പ്രസാദ് തുടർച്ചയായി 30 വർഷം പഞ്ചായത്തംഗമായിരുന്നു. ഇത്തവണത്തേത് ഏഴാമത്തെ വിജയമാണ്.ഇന്നലെ രാവിലെ പ്രവർത്തകർക്കൊപ്പം പ്രസാദ് വാർഡിലെ വീടുകളിൽ പോയി വോട്ടർമാരെ നേരിൽകണ്ട് മിഠായി വിതരണം ചെയ്തിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീനടത്ത് പ്രകടനം നടത്താനും ഇതിനു മുൻപ്, പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് അംഗങ്ങളും ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തി പുഷ്പാർച്ചന നടത്താനും തീരുമാനിച്ചിരുന്നു. വീട്ടിലെത്തിയ പ്രസാദിനു പക്ഷേ, അവിടേക്ക് എത്താനായില്ല. മറ്റുള്ളവർ എല്ലാവരും കബറിടത്തിൽ എത്തിയപ്പോഴാണ് പ്രസാദിന്റെ മരണവിവരം വിവരം അറിയുന്നത്.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം.സ്കറിയയുടെ നേതൃത്വത്തിൽ മറ്റു പഞ്ചായത്തംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.ഇന്നു 2 മണിയോടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളി കവലയിൽ എത്തിച്ചേരും. തുടർന്നു നാരകത്തോട്, അടുമ്പുംകാട്, മഠത്തിൽ കവല വഴി മീനടം ആശുപത്രിപ്പടിയിൽ എത്തിച്ചേരും. കോൺഗ്രസ് ഭവനിൽ 4നു പൊതുദർശനം. 5നു പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനും അവസരം ഉണ്ടാകും. 5.30നു മൃതദേഹം വീട്ടിൽ കൊണ്ടുവരും. നാളെ രാവിലെ 11നു വീട്ടുവളപ്പിൽ ദഹിപ്പിക്കും. ഭാര്യ: മല്ലപ്പള്ളി ചേച്ചാടിക്കൽ പ്രീത പ്രസാദ്. മകൻ: ഹരി നാരായണ പ്രസാദ് (എംകോം വിദ്യാർഥി).മീനടത്തിന്റെ തീരാ നോവായി പ്രസാദ്,ഇന്നു സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗത്തിന് ആദരാഞ്ജലികൾ ആർപ്പിച്ച് നാട്
0
ഞായറാഴ്ച, ഡിസംബർ 21, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.