പാലാ;കരയാൻ ഒരാൾ മാത്രം,..പ്രാണൻ പോകുന്നതിന് മുൻപ് തിരികെ പിടിക്കാൻ എല്ലാശ്രമവും നടത്തി പാലാ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറും സംഘവും,
ഒടുവിൽ ഒറ്റയ്ക്കാക്കി പോയവന്റെ ഓർമകളിൽ അലമുറയിട്ടവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് ആശുപത്രിയിലെ താത്കാലിക ജീവനക്കാരി ശോഭനയും.പാലായിലും പരിസരപ്രദേശങ്ങളിൽനിന്നും ആക്രി വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിവന്നിരുന്ന തമിഴ്നാട് തെങ്കാശി കുട്രാലം സ്വദേശി ഗണേഷ് (65) ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.
ഭാര്യയോടൊപ്പം സ്വകര്യ വ്യെക്തിയുടെ പുരയിടത്തിൽ ആക്രി ശേഖരിക്കുന്നതിനിടെയുണ്ടായ ശ്വാസതടസത്തെതുടർന്ന് കുഴഞ്ഞുവീണ ഗണേഷിനെ പ്രദേശത്തുള്ള ഓട്ടോറിക്ഷ ഡ്രൈവർ ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും എന്നാൽ ജീവൻ രക്ഷിക്കുന്നതിനുള്ള ഡോക്ടർ മാരുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി ഗണേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.ഭർത്താവിന്റെ വേർപാടിൽ എന്ത് ചെയ്യണം എന്ന് അറിയാതെ വിലപിച്ച മദ്ധ്യവയസ്കയെ ജനറൽ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി ശോഭന ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച കാഴ്ച കണ്ടുനിന്നവരുടെയും കണ്ണ് നിറച്ചു.
പാലാ അമയന്നൂർ ഭാഗത്തു താമസിക്കുന്ന ഇവർക്ക് കടനാട് നീലൂർ ഭാഗത്ത് ആക്രിക്കട നടത്തുന്നവരുടെ അടിയന്തിര സഹായവും ലഭിച്ചു..തുടർന്ന് പാലാ പോലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ച് മൃതദേഹം തെങ്കാശിയിലേക്ക് കൊണ്ടുപോയി..








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.