കോട്ടയം ;ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ലഹരിപ്പാർട്ടി നടത്താൻ എത്തിക്കുന്ന രാസലഹരിയുടെ ഉറവിടം അഫ്ഗാനിസ്ഥാൻ ആണെന്നു പൊലീസ് – എക്സൈസ് കണ്ടെത്തൽ.
ഡൽഹി, ബെംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിൻ, ബസ് മാർഗങ്ങളിലൂടെ കോട്ടയത്തേക്കും ഇടുക്കിയിലേക്കും എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിമാർക്കു നേരത്തേ കേന്ദ്ര ഏജൻസികളിൽനിന്നു വിവരം ലഭിച്ചിരുന്നു.ബെംഗളൂരുവിൽ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേർന്നു കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണ് ഇതെന്നാണു പൊലീസിന്റെ സ്ഥിരീകരണം.വാഗമൺ കേന്ദ്രീകരിച്ച് ക്രിസ്മസ്, പുതുവത്സര പാർട്ടി നടത്തുന്ന സംഘങ്ങളിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്നാണു പൊലീസ് ചില കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
ഈരാറ്റുപേട്ട ലഹരിക്കേസിൽ വിമൽ രാജ് (24), ജീമോൻ (31), അബിൻ റെജി (28) എന്നിവരാണു പിടിയിലായത്. ഒന്നര ലക്ഷം രൂപയ്ക്കാണു ബെംഗളൂരുവിലെ ലഹരിക്കടത്തുസംഘത്തിൽനിന്നു പ്രതികൾ എംഡിഎംഎ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഒരു ഗ്രാമിനു 3500 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.