കോട്ടയം;അതിപുരാതനവും കേരളത്തിലെ ഏക സ്വയംഭൂ: ബാലഗണപതി ക്ഷേത്രവുമായ പാലാ ഇടയാറ്റ് സ്വയംഭൂ! ബാലഗണപതി ക്ഷേത്രത്തിലെ തിരുവുത്സവത്തിൻ്റെ നാളുകൾ സമാഗതമായിരിക്കുകയാണ്.
സ്വയംഭുവായി അവതരിച്ച് അമ്മയുടെ മടിയിൽ ഇരുന്നരുളുന്ന ബാലഗണപതി ഭാവമാണ് ഈ ക്ഷേത്രത്തിലെ ഭഗവത്ചൈതന്യം. ഉപദേവതകളായി ശ്രീധർമ്മശാസ്‌താവും മൂലഗണപതിയും വൈഷ്‌ണവീവനദുർഗ്ഗയും, നാഗദൈവങ്ങളും കുടികൊള്ളുന്നു. പ്രശ്‌നകലുഷിതമായ വർത്തമാനകാല ജീവിതത്തിൽ എല്ലാ വിഘ്നങ്ങളേയും തരണം ചെയ്യുന്നതിന് ബാലഗണപതി ഭഗവാൻ്റെ അനുഗ്രഹം അത്യന്താപേക്ഷിതമാണ്.ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2025 ഡിസംബർ 28, 29, 30 (1201 ധനു 13, 14, 15) ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. എല്ലാ ഭക്തജനങ്ങളുടേയും സാന്നിദ്ധ്യസഹായ സഹകരണങ്ങൾ വിഘ്നേശ്വര നാമത്തിൽ അഭ്യർത്ഥിച്ചുകൊള്ളുന്നു.
ഡിസംബർ 28 ഒന്നാം ഉത്സവ ദിനത്തിൽ രാവിലെ ആറുമുതൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും.വിശേഷാൽ പൂജയും വൈകിട്ട് തിരുവരങ്ങിൽ നൃത്ത അരങ്ങേറ്റവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രണ്ടാം ഉത്സവ ദിനമായ 29 ന് വൈകിട്ട് പ്രസാദ ശുദ്ധി,രക്ഷോഘ്ന ഹോമവും ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഭദ്രകാളി മറ്റപ്പള്ളി മന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തും.മൂന്നാം ഉത്സവ ദിനമായ 30 ന് വൈകിട്ട് 9.30 മുതൽ ശ്രീബലി എഴുന്നള്ളത്ത്.പഞ്ചവാദ്യം,പഞ്ചാരിമേളം.മൂന്നാം ഉത്സവദിനത്തിൽ വൈകിട്ട് 5 മുതൽ കാഴ്ച ശ്രീബലി.തുടർന്ന് പഞ്ചവാദ്യം.സ്‌പെഷ്യൽ പഞ്ചാരിമേളം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.