ന്യൂയോർക്ക്; അമേരിക്കയിൽ ആഞ്ഞടിക്കുന്ന ‘ഡെവിൻ’ (Devin) ശീതക്കാറ്റിനെത്തുടർന്ന് രാജ്യത്തെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും യാത്രകളും പ്രതിസന്ധിയിൽ.
അതിശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് വെള്ളിയാഴ്ച മാത്രം 1,500ലധികം വിമാനങ്ങൾ റദ്ദാക്കി. 6,800ഓളം വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത്. ന്യൂയോർക്കിലെ ജെ.എഫ്.കെ, നെവാർക്ക്, ലാഗ്വാർഡിയ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളെയാണ് പ്രതികൂല കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത്. ജെറ്റ് ബ്ലൂ, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളെല്ലാം തങ്ങളുടെ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്.മിഡ്‌വെസ്റ്റ്, വടക്കുകിഴക്കൻ മേഖലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചതോടെ ഏകദേശം 4 കോടിയിലധികം അമേരിക്കക്കാരാണ് നിലവിൽ മഞ്ഞുവീഴ്ചാ മുന്നറിയിപ്പിന് കീഴിലുള്ളത്. ന്യൂയോർക്ക് നഗരത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 ഇഞ്ച് വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. ഇത് ജനജീവിതത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
അതേസമയം, കലിഫോർണിയ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ലൊസാഞ്ചലസിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നൂറിലധികം പേരെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. കാനഡയിൽ നിന്നുള്ള ആർട്ടിക് ശീതക്കാറ്റ് കൂടി എത്തുന്നതോടെ വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന പുതുവത്സര അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്യുന്നവർ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.