മുഹമ്മ പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുഹമ്മ പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുഹമ്മ (ആലപ്പുഴ): ആലപ്പുഴ മുഹമ്മ പോലീസ് സ്റ്റേഷനുള്ളിൽ സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി.


മുഹമ്മ പതിനൊന്നാം വാർഡ് പള്ളിക്കച്ചിറ സ്വദേശി സന്തോഷ് കുമാർ (44) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ രണ്ട് വർഷമായി മുഹമ്മ സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു സന്തോഷ് കുമാർ. ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തെ രാത്രി പത്ത് മണിയോടെ കാണാതാവുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിനൊടുവിലാണ് പുലർച്ചെയോടെ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെത്തുടർന്നുള്ള മാനസിക വിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുടുംബം: രേഖാമോളാണ് ഭാര്യ. മക്കൾ: മാളവിക (ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് വിദ്യാർത്ഥിനി), മിത്ര (മുഹമ്മ ഗവ. എൽപി സ്കൂൾ വിദ്യാർത്ഥിനി).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !