കൊച്ചി: ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ജനങ്ങളോടുള്ള ഉത്തരവാദിത്തം ഭയത്തോടെയും ഭക്തിയോടെയും നിർവഹിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായി ടൗൺഹാളിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ജെബി മേത്തർ, എംഎൽഎമാരായ കെ. ബാബു, റോജി എം. ജോൺ, ഉമാ തോമസ്, എൽദോസ് കുന്നപ്പിള്ളിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കെപിസിസി ഭാരവാഹികളായ വി.പി. സജീന്ദ്രൻ, അഡ്വ. ജെയ്‌സൺ ജോസഫ് (വൈസ് പ്രസിഡന്റുമാർ), ജനറൽ സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യൻ, ബി.എ. അബ്ദുൽ മുത്തലിബ്, ഐ.കെ. രാജു, ടോണി ചമ്മിണി, സുനില സിബി തുടങ്ങിയവരും മുൻ എംപി കെ.പി. ധനപാലൻ, അജയ് തറയിൽ, ടി.എം. സക്കീർ ഹുസൈൻ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളായ കൊച്ചി കോർപ്പറേഷൻ മുൻ മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്‌ണൻ, വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. വരാനിരിക്കുന്ന പ്രവർത്തനങ്ങളിൽ ജനകീയ പ്രശ്നങ്ങൾക്ക് മുൻഗണന നൽകി മുന്നോട്ട് പോകാൻ സമ്മേളനം ആഹ്വാനം ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.