പാലായില്‍ ടൂറിസ്റ്റ് ബസ്സ് അപകടത്തില്‍പ്പെട്ടു, വിദ്യാര്‍ഥികളും അധ്യാപകരും ഗവണ്‍മെന്റ് ആശുപത്രിയില്‍

പാലാ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയ ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ.എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് ഇന്നലെ രാത്രി 12.30 ഓടെ ദാരുണമായി അപകടത്തില്‍പ്പെട്ടത്. 

വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളില്‍ ഒരെണ്ണം മറിയുകയായിരുന്നു. പാലാ- തൊടുപുഴ റോഡില്‍ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം നടന്നത്.  വളവുതിരിഞ്ഞതോടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

ബസ്സില്‍ 42 ഓളം കുട്ടികളും 4 അധ്യാപകരും ഉണ്ടായിരുന്നു. നവംബര്‍ 30 ന് മൂന്നാർ , കൊടൈക്കനാൽ ഏരിയയില്‍ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

കൂടെ മറ്റു ബസ്സില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു, തുടർന്ന് പൊലീസും ഫയര്‍ ഫോഴ്സും  എത്തി പരുക്കേറ്റ വിദ്യാര്‍ഥികളെയും അധ്യാപകരെയും പാലാ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !