രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.ക്കെതിരെ യുവതി നൽകിയ പീഡന പരാതിയുടെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പ്രധാന ആരോപണം. വർഷങ്ങളായി രാഹുലിനെ അറിയാമെന്നും 2023 സെപ്റ്റംബറിൽ ഇൻസ്റ്റാഗ്രാം വഴിയാണ് വീണ്ടും ബന്ധം ആരംഭിച്ചതെന്നും പരാതിയിൽ പറയുന്നു. ബഹുമാനത്തോടെ സന്ദേശം അയച്ച രാഹുൽ പിന്നീട് ടെലഗ്രാം നമ്പർ ആവശ്യപ്പെടുകയും തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയിക്കുകയും ചെയ്തു.
തന്റെ തൊഴിൽ സ്വപ്‌നങ്ങൾക്ക് രാഹുലിന്റെ രാഷ്ട്രീയ ജീവിതം തടസ്സമാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷനായ ശേഷം കുടുംബം വിവാഹത്തിനു സമ്മതം മൂളിയ വിവരം അറിയിച്ചപ്പോൾ, ബന്ധുക്കൾക്കൊപ്പം വീട്ടിൽ വരാമെന്ന് രാഹുൽ സമ്മതിച്ചതായും യുവതിയുടെ മൊഴിയിൽ പറയുന്നു.
അവധിക്കായി നാട്ടിലെത്തിയപ്പോൾ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനായി സ്വകാര്യമായി കാണണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. തുടർന്ന്, ഫെനി നൈനാൻ എന്ന സുഹൃത്ത് ഓടിച്ച കാറിലാണ് രാഹുൽ വന്നത്. നഗരത്തിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒരു ഹോം സ്റ്റേ പോലുള്ള കെട്ടിടത്തിലേക്കാണ് തന്നെ കൊണ്ടുപോയതെന്നും സുഹൃത്തിന്റെ കെട്ടിടമാണെന്നാണ് രാഹുൽ പറഞ്ഞതെന്നും യുവതി മൊഴി നൽകി. രാഹുലിനെ വിശ്വസിച്ച് മുറിയിൽ കയറിയപ്പോൾ, ഒന്നും സംസാരിക്കാതെ ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിനു ശ്രമിച്ചു. എതിർത്തപ്പോൾ, വിവാഹം കഴിക്കാൻ പോകുന്നവരാണെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും രാഹുൽ പറഞ്ഞു. തുടർന്ന് എതിർപ്പ് അവഗണിച്ച് ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തിനിടെ ശ്വാസതടസ്സമുണ്ടായി മരുന്ന് കഴിക്കേണ്ടി വന്നിട്ടും രാഹുൽ പീഡനം തുടരുകയായിരുന്നു. ഈ ക്രൂരമായ ആക്രമണത്തിൽ തന്റെ ശരീരത്തു മുറിവുകൾ ഉണ്ടായതായും യുവതി വ്യക്തമാക്കി.
പീഡനത്തിനു ശേഷം വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ആരെയും വിവാഹം കഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും രാഷ്ട്രീയ ഭാവിക്ക് അത് ദോഷം ചെയ്യുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി. ഇത് മനഃപൂർവം ചതിക്കാനുള്ള തന്ത്രമായിരുന്നു എന്ന് യുവതി ആരോപിക്കുന്നു. ബലാത്സംഗത്തിനു ശേഷം ഒരു മനഃസാക്ഷിയും ഇല്ലാതെ പെട്ടെന്ന് ഒരുങ്ങി അവിടെ നിന്നു പോകാനാണ് രാഹുൽ ആവശ്യപ്പെട്ടത്. സുഹൃത്താണ് തന്നെ വീടിനടുത്തുവരെ കാറിൽ എത്തിച്ചത്. വീട്ടുകാരോട് വിവരം പറയാൻ കഴിയാത്ത വിധം താൻ തകർന്നുപോയി എന്നും വല്ലാത്ത മാനസികസമ്മർദമാണ് ആ ദിവസങ്ങളിൽ അനുഭവിച്ചതെന്നും പരാതിയിൽ പറയുന്നു. ഒരു മാസത്തോളം അകന്നു കഴിഞ്ഞ രാഹുൽ പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും കാണാൻ ആവശ്യപ്പെട്ടു. പെൺകുട്ടികളെ ചതിക്കാൻ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഒരു ലൈംഗിക വേട്ടക്കാരനാണ് എന്നും, ഇത്തരം നീചമായ നീക്കങ്ങളിൽനിന്ന് അയാളെ തടയാൻ കോൺഗ്രസ് നേതൃത്വം തയാറാകണമെന്നും പദവികളിൽനിന്ന് ഒഴിവാക്കണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ക്രൈംബ്രാഞ്ച് ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.