തിരുവനന്തപുരം: കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് തസ്തിക നഷ്ടപ്പെട്ട് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽനിന്ന് പുറത്തായത് അഞ്ഞൂറിലേറെ അധ്യാപകർ.
സർക്കാർ സ്കൂളിൽ തസ്തികനഷ്ടം സംഭവിച്ചാൽ അധ്യാപകരെ സംരക്ഷിക്കാനും പുനർവിന്യസിക്കാനുമൊക്കെ വ്യവസ്ഥയുണ്ട്. എന്നാൽ, 2015 മുതൽ നിയമിക്കപ്പെട്ട എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് ഈ സംരക്ഷണമില്ല.പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗികകണക്കിൽ തസ്തികനഷ്ടം സംഭവിച്ച് പുറത്താക്കപ്പെട്ട 511 എയ്ഡഡ് സ്കൂൾ അധ്യാപകരുണ്ട്. അധ്യാപകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംഘടനയായ കെഎസ്ടിഎ ഉൾപ്പെടെയുള്ളവർ സമീപിച്ചെങ്കിലും സർക്കാർ പുനരാലോചനയ്ക്കു തയ്യാറായിട്ടില്ല. അധ്യാപകരെ പുനർവിന്യസിക്കാൻ പലയിടങ്ങളിലായി മൂവായിരത്തിലേറെ ഒഴിവുകളുണ്ടായിട്ടും സർക്കാരതു ചെയ്തിട്ടില്ല. സംരക്ഷിക്കാൻ വഴികളേറെ
പ്രഥമാധ്യാപകരെ നിയമിക്കുമ്പോൾ അവരുടെ അധ്യാപകതസ്തികയിലുള്ള ഒഴിവിൽ ഒരാളെ വെക്കാം. ഇത്തരത്തിൽ 1000 ഒഴിവുകൾ. സമഗ്രശിക്ഷാ കേരളയിൽ സംരക്ഷിത അധ്യാപകരെ നിയമിക്കേണ്ട 1385 ക്ലസ്റ്റർ കോഡിനേറ്റർ തസ്തികകൾ.
എയ്ഡഡ് സ്‌കൂളിൽ അധികതസ്തിക വന്നാൽ സംരക്ഷിത അധ്യാപകർക്കു നൽകാനാണ് വ്യവസ്ഥ. ഇങ്ങനെ 600 ഒഴിവുണ്ട്. 1979-നുശേഷം തുടങ്ങിയതോ അപ്‌ഗ്രേഡു ചെയ്തതോ ആയ സ്‌കൂളുകളിൽ നൂറിലേറെ ഒഴിവുകൾ. കൈറ്റിൽ മാസ്റ്റർ ട്രെയിനർമാരായി ഇരുനൂറിലേറെ അധ്യാപകർ






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.