ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടി(ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു.
ആരോഗ്യനില വഷളായതോടെ ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. ഡിസംബർ ആദ്യം ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞില്ല. തുടർന്ന് ധാക്കയിലെ എവർകെയർ ആശുപത്രിയിൽ തന്നെ ചികിത്സ തുടരുകയായിരുന്നു.
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഖാലിദ സിയ. 1991-ലെ ദേശീയ തിരഞ്ഞെടുപ്പിൽ ആദ്യമായി പ്രധാനമന്ത്രിയായ അവർ മൂന്നുവട്ടമാണ് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായത്. വ്യാപാരിയായ ഇസ്‌കന്ദർ മസൂംദറിന്റെയും തയേബ മസൂംദറിന്റെയും മകളായി 1945-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ജൽപായ്ഗുരിയിലാണ് (ഇന്നത്തെ പശ്ചിമബംഗാളിന്റെ ഭാഗം) ഖാലിദ സിയയുടെ ജനനം. 1947-ലെ വിഭജനത്തിനുശേഷം ഖാലിദ സിയയുടെ കുടുംബം കിഴക്കൻ പാകിസ്താനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ്) മാറി.
ബംഗ്ലാദേശിലെ ദിനാജ്പുർ മിഷിണറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ദിനാജ്പുർ ഗേൾസ് സ്‌കൂളിൽനിന്ന് മെട്രിക്കുലേഷൻ പാസായി. 1960-ലാണ് ഖാലിദ സിയ പാകിസ്താൻ സൈന്യത്തിൽ ക്യാപ്റ്റനായിരുന്ന സിയാവുർ റഹ്‌മാനെ വിവാഹം കഴിച്ചത്. ഇതിനുശേഷം 1965-ൽ ദിനാജ്പുരിലെ സുരേന്ദ്രനാഥ് കോളേജിൽ ചേർന്ന് ഖാലിദ സിയ വിദ്യാഭ്യാസം തുടർന്നു. 1971-ൽ ബംഗ്ലാദേശ് വിമോചന സമരത്തിൽ പ്രധാനിയായിരുന്നു സിയാവുർ റഹ്‌മാൻ.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ പ്രഥമ അധ്യക്ഷനായ അദ്ദേഹം, പിന്നീട് ബംഗ്ലാദേശിന്റെ പ്രസിഡന്റുമായി. 1980 മേയ് 30-നാണ് സിയാവുർ റഹ്‌മാൻ കൊല്ലപ്പെട്ടത്. സിയാവുർ റഹ്‌മാന്റെ മരണത്തിന് പിന്നാലെ പ്രതിസന്ധിയിലായ ബിഎൻപിയെ പിന്നീട് ഖാലിദ സിയയാണ് നയിച്ചത്. അന്നേവരെ രാഷ്ട്രീയത്തിൽ ഇടപെടാതിരുന്ന ഖാലിദ സിയ, ബിഎൻപിയിൽ സജീവമാകുകയും പാർട്ടിയുടെ വൈസ് പ്രസിഡന്റാവുകയുംചെയ്തു.
1984-ൽ പാർട്ടിയുടെ അധ്യക്ഷ പദവിയിലെത്തി. ഖാലിദ സിയയുടെ നേതൃത്വത്തിലാണ് ബിഎൻപി 1983-ൽ ഏഴ് പാർട്ടികളുമായി സഖ്യമുണ്ടാക്കി ഇർഷാദ് ഭരണകൂടത്തിനെതിരേ പോരാട്ടം നയിച്ചത്. 1991-ൽ നടന്ന തിരഞ്ഞെടുപ്പിൽ 140 ഖാലിദ സിയയുടെ ബിഎൻപി 140 സീറ്റുകളിൽ വിജയിച്ചു. ഇതിനുപിന്നാലെ 1991 മാർച്ച് 20-ന് ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സിയ അധികാരമേറ്റു. പിന്നീട് 1996ലും 1999ലും ഖാലിദ സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.