ഹോണടിച്ചതിനെ തുടർന്നുണ്ടായ തർക്കം, തൃശ്ശൂരിൽ മൂന്ന് പേർക്ക് കുത്തേറ്റു

തൃശ്ശൂര്‍: വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഹോണടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു.

തൃശ്ശൂര്‍ പേരാമംഗലത്ത് തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.കേച്ചേരി സ്വദേശിയായ കിഷോര്‍ കൃഷ്ണ എന്നയാളാണ് മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
അഭിജിത്ത്, ബിനേഷ്, ബിനേഷിന്റെ മകന്‍ അഭിനന്ദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

കിഷോർ കൃഷ്ണയും അഭിജിത്തും തമ്മിലായിരുന്നു തർക്കം ഉടലെടുത്തത്. ബൈക്കില്‍ യാത്രചെയ്തിരുന്ന കിഷോര്‍ കൃഷ്ണയെ മറികടക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരനായ അഭിജിത്ത് ഹോണടിച്ചെന്ന് ആരോപിച്ചായിരുന്നു തർക്കം.

തങ്ങള്‍ക്ക് പരിചയമുള്ള അഭിജിത്തും മറ്റൊരാളും തമ്മില്‍ തര്‍ക്കമുണ്ടായത് കണ്ടാണ് അതുവഴിയെത്തിയ ബിനേഷും മകന്‍ അഭിനന്ദും വാഹനംനിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇതിനുപിന്നാലെ കിഷോര്‍ കൃഷ്ണ മൂവരെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ കിഷോറിനായി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് തിരച്ചില്‍ തുടരുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !