തനിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറിയതായി കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബെംഗളൂരു സ്വദേശിയായ യുവതി നൽകിയ ബലാത്സംഗ പരാതി ഇന്ന് ഉച്ചക്കഴിഞ്ഞാണ് തനിക്ക് ലഭിച്ചതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

തീയതി അടക്കമുള്ള വിശദാംശങ്ങൾ ഉണ്ടായിരുന്നില്ല. ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി ഫോർവേഡ് ചെയ്തു. പൊലീസുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്ന് യുവതിക്ക് മറുപടി നൽകിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
‘‘രാഹുലിന് എതിരെ നേരത്തേ ആരും പരാതി നൽകിയിട്ടില്ല. കെപിസിസി അധ്യക്ഷനായിട്ട് ഏഴു മാസമായി. ഇതാദ്യമായാണ് എനിക്ക് പരാതി ലഭിക്കുന്നത്. പാർട്ടിയിൽ മറ്റാർക്ക് എങ്കിലും പരാതി ലഭിച്ചോയെന്ന് എനിക്ക് അറിയില്ല. ഈ വിഷയവും തിരഞ്ഞെടുപ്പ് വിഷയവും വേറെയാണ്. അത് ജനങ്ങൾക്ക് അറിയാം.
യുഡിഎഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്.രാഹുലിന് എതിരെ സ്വീകരിക്കുന്ന ഇനിയുള്ള നടപടി ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ല. ആലോചിച്ച് ഇക്കാര്യത്തിൽ‌ തീരുമാനമെടുക്കും. കൃത്യമായ സമയത്ത് നടപടിയുണ്ടാകും, സമയത്ത് ചെയ്തിട്ടുമുണ്ട്’’ – സണ്ണി ജോസഫ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !