തിരുവനന്തപുരം : ഒറ്റച്ചാട്ടത്തിനു ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കഴിഞ്ഞ ദിവസം കണ്ടത്. മരുന്നിനുപോലും ഒരാളെ ബാക്കിവയ്ക്കാതെയാണ് ബിജെപി കോൺഗ്രസ് അംഗങ്ങളെ എടുത്തതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും എൻഡിഎയിലേക്ക് ചാടിയിരുന്നു.ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലും കോൺഗ്രസ് ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. ഇതിന്റെ കേരള മോഡലാണ് മറ്റത്തൂരിൽ കണ്ടത്. എൽഡിഎഫ് പ്രസിഡന്റ് വരുന്നത് തടയാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ ബിജെപിക്കൊപ്പം പോയത്.
ഇരുട്ടിവെളുക്കുമ്പോൾ ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവരും ബിജെപി ആകാൻ മടിക്കില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് മനസാക്ഷിക്കുത്തില്ല.
സ്വയം വിൽക്കാനുള്ള കോൺഗ്രസിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്കു വളമിടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.