ധാക്ക: ബംഗ്ലാദേശിലെ യുവ രാഷ്ട്രീയപ്രവർത്തകൻ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ ഇന്ത്യയിലേക്ക് കടന്നെന്ന് ധാക്ക മെട്രോപോളിറ്റൻ പോലീസ്.
കൊലപാതകത്തിന് ശേഷം, മേഘാലയ അതിർത്തിയിലൂടെയാണ് അവർ ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തതായി ബംഗ്ലാദേശി മാധ്യമമായ ദ ഡെയ്‌ലി സ്റ്റാറിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.ഹാദിയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ പ്രാദേശിക സഹായത്തോടെ മൈമെൻസിങ്ങിലെ ഹലുവാഘട്ട് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്നെന്നാണ് ലഭിച്ച വിവരമെന്ന് അഡീഷണൽ കമ്മിഷണർ എസ്.എൻ. നസ്‌റുൾ ഇസ്‌ലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതിർത്തി കടന്ന ഇവരെ പുർതി എന്നുപേരുള്ള ആളാണ് സ്വീകരിച്ചത്. പിന്നാലെ സമി എന്നുപേരുള്ള ടാക്‌സി ഡ്രൈവർ ഇവരെ മേഘാലയയിലെ ടുറാ സിറ്റിയിലേക്ക് കൊണ്ടുപോയി, അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈസലിനെയും ആലംഗീറിനെയും സഹായിച്ചവരെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിൽ എടുത്തുവെന്ന് അനൗദ്യോഗിക വിവരം ലഭിച്ചിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈസലിനെയും ആലംഗീറിനെയും അറസ്റ്റ് ചെയ്യാനും ശേഷം കൈമാറാനുമായി ഇന്ത്യൻ അധികൃതരുമായി ഔദ്യോഗികമായും അനൗദ്യോഗികമായും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും നസ്‌റുൾ ഇസ്‌ലാം പറഞ്ഞു. ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കാൻ കാരണമായ 2024-ലെ പ്രക്ഷോഭത്തിന്റെ പ്രധാനമുഖമായിരുന്നു ഷെരീഫ് ഉസ്മാൻ ഹാദി. കടുത്ത ഇന്ത്യാവിമർശകനായിരുന്ന ഇയാൾ അവാമി ലീഗിനു നേർക്കും കടുത്ത വിമർശനങ്ങളുന്നയിച്ചിരുന്നു.
ഡിസംബർ 12-ാം തീയതിയാണ് ഉസ്മാൻ ഹാദിക്ക് തലയിൽ വെടിയേൽക്കുന്നത്. മുഖം മറച്ച അജ്ഞാതരായിരുന്നു അദ്ദേഹത്തിന് നേർക്ക് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ ഹാദിയെ സിങ്കപ്പുറിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നെങ്കിലും ആറുദിവസത്തിന് ശേഷം മരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.