ന്യൂഡൽഹി: ശീതകാല സമ്മേളനം അവസാനിച്ചതിനു പിന്നാലെ ലോക്‌സഭാ സ്പീക്കർ ഓം ബിർള നടത്തിയ ചായസൽക്കാരത്തിനിടെ, ആർഎസ്‌പി അംഗം എൻ.കെ. പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രേമചന്ദ്രനെപ്പോലുള്ളവരുടെ ഇടപെടലുകൾ മറ്റുള്ളവർ മാതൃകയാക്കണമെന്ന് മോദി പറഞ്ഞു. വയനാടിനെക്കുറിച്ച് പ്രിയങ്കാ ഗാന്ധി എംപിയോടും മോദി കുശലാന്വേഷണം നടത്തി.താൻ മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിരിച്ചുകൊണ്ട് പ്രിയങ്ക മറുപടി നൽകി. മന്ത്രിമാരായ രാജ്നാഥ് സിങ്, കെ. രാംമോഹൻ നായിഡു, രാജീവ് രഞ്ജൻ സിങ്, ചിരാഗ് പാസ്വാൻ, പ്രഹ്‌ളാദ് ജോഷി എന്നിവരും പങ്കെടുത്തു.
ചർച്ചകളിൽ കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് പ്രേമചന്ദ്രനെപ്പോലുള്ള ചില അംഗങ്ങൾ ഇടപെടുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. അതേസമയം, ബില്ലുകൾ തിരക്കിട്ട് പാസാക്കുന്ന രീതി ശരിയല്ലെന്ന് പ്രേമചന്ദ്രൻ ഓർമ്മിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിക്കുപകരം കൊണ്ടുവന്ന ബില്ലിന്റെയും ആണവോർജ ബില്ലിന്റെയും കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തവണ ചർച്ചയ്ക്ക് സമയം ഇഷ്ടംപോലെ അനുവദിച്ചല്ലോയെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. രാത്രിയിലല്ലേ ധൃതിപിടിച്ച് ചർച്ച നടത്തിയതെന്ന് പ്രേമചന്ദ്രൻ ചോദിച്ചു. പ്രേമചന്ദ്രന്റെ രീതി മാതൃകയാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയും പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.