തൊടുപുഴ മുട്ടത്ത് വൃദ്ധയെ ചുട്ടുകൊന്ന കേസിൽ സഹോദരി പുത്രന് 31 വർഷം തടവ് ശിക്ഷ..!

തൊടുപുഴ ;മുട്ടത്ത് എഴുപത്തിരണ്ടുകാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരീപുത്രനു വിവിധ വകുപ്പുകളിലായി 31 വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.

വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെ (56) ആണ് 3-ാം അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എസ്.എസ്.സീന ശിക്ഷിച്ചത്. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനി ആണു കൊല്ലപ്പെട്ടത്.2021 മാർച്ച് 31ന് ആയിരുന്നു കൊലപാതകം. സ്വത്ത് ഭാഗംവച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുട്ടം തോട്ടുംകരയിലെ വീട്ടിൽവച്ച് സരോജിനിയെ സുനിൽകുമാർ മർദിച്ചു. മർദനത്തിൽ സരോജിനിയുടെ 4 വാരിയെല്ലുകൾ പൊട്ടി. തുടർന്നു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.
വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീപിടിത്തമുണ്ടായെന്നു വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.ഇതുവരെ 4 വർഷം ജയിലിൽ കഴിഞ്ഞതു ശിക്ഷയിൽനിന്ന് ഇളവു ചെയ്യാനാകില്ലെന്നു കോടതി വിധിച്ചു. സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിക്കുകയായിരുന്നു സുനിൽ. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കർ സ്ഥലം അടക്കം 6 കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു.
സ്വത്തുക്കൾ 2 സഹോദരിമാർക്കും അവരുടെ 9 മക്കൾക്കുമായി വീതംവച്ചു നൽകിയതാണു പ്രതിക്കു വൈരാഗ്യത്തിനു കാരണമായതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ജോണി അലക്‌സ് മഞ്ഞക്കുന്നേൽ ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !