ന്യൂയോർക്ക് : ആൽബനിയിൽ വീടിനു തീപിടിച്ച് പൊള്ളലേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു.
തെലങ്കാന സ്വദേശിനിയായ സഹജ റെഡ്ഡി ഉദുമല(24) ആണ് മരണമടഞ്ഞത്. പഠനം പൂർത്തിയാക്കി സൈബർ സുരക്ഷാ രംഗത്തു ജോലി നോക്കുകയായിരുന്നു.ഡിസംബർ 4 ന് രാവിലെയാണ് അൽബാനിയിൽ തീപിടിത്തമുണ്ടായത്.വീടിനുള്ളിൽ തീ പടരുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അൽബാനി പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച്, സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും വസതി 'പൂർണ്ണമായും തീയിൽ മുങ്ങി' എന്ന് കണ്ടെത്തുകയും നിരവധി പേർ അകത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഗുരുതരമായ പരുക്കുകളോടെ നാല് മുതിർന്നവരെ രക്ഷപ്പെടുത്തി സ്ഥലത്തുതന്നെ ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരെ പിന്നീട് പ്രത്യേക ബേൺ സെന്ററിലേക്ക് മാറ്റി. സഹജയുടെ ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റതായി ഉദുമലയുടെ ബന്ധു രത്‌ന ഗോപു പറയുന്നു. സഹജയുടെ മരണത്തിൽ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
'ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബത്തിന് ഞങ്ങളുടെ ചിന്തകളും ഹൃദയംഗമമായ അനുശോചനവും" അറിയിച്ചു. ഉദുമലയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും കോൺസുലേറ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.