ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശന വേളയിൽ ഗുരുതര സുരക്ഷാ വീഴ്ച. നോ ഫ്‌ളൈ സോണിൽ നിരവധി ഡ്രോണുകൾ എത്തി.
സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു ഔദ്യോഗിക സന്ദർശനത്തിനായി സെലൻസ്‌കി അയർലൻഡിൽ എത്തിയത്. ഐറിഷ് നാവിക കപ്പലായ എൽഇ വില്യം ബട്ട്ലർ യീറ്റ്സിലെ ജീവനക്കാരാണ് ഡ്രോണുകൾ കണ്ടത്.ഒരേ സമയം നിരവധി ഡ്രോണുകൾ ആയിരുന്നു ഡബ്ലിന്റെ വടക്കൻ മേഖലയിൽ എത്തിയത്. ഹൗത്തിനും ഡബ്ലിൻ തീരത്തിനും കിഴക്കായി കരയിൽ നിന്നും 10 കിലോ മീറ്റർ അകലെ ആയിരുന്നു ഡ്രോണുകളുടെ പറന്നത്. ജീവനക്കാർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഐറിഷ് പോലീസിന്റെ പ്രത്യേക ഡിക്റ്റക്ടീവ് യൂണിറ്റ് ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.