തിരുവനന്തപുരം: പീഡനത്തിനിരയായ യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിലായതിനു പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകാനൊരുങ്ങി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
കേസിലെ നാലാം പ്രതിയായി സന്ദീപ് ശാസ്തമംഗലം അജിത് കുമാർ വഴി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി നൽകിയ യുവതിക്കെതിരേ വ്യാപകമായ സൈബറാക്രമണം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയാണ് പോലീസ് സ്വീകരിച്ചുവരുന്നത്. യുവതിക്കെതിരേ സൈബറാക്രമണം നടത്തുന്ന പ്രൊഫൈലുകൾ സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണ്.കഴിഞ്ഞദിവസം അഞ്ചുപേർക്കെതിരേ കേസെടുത്തിരുന്നു. അതിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. രാഹുൽ ഈശ്വറിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതിയെ തിരിച്ചറിയാൻകഴിയുന്നതരം പരാമർശം യുറ്റ്യൂബ് വീഡിയോയിലൂടെ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറിനെ പ്രതിയാക്കി കേസ് രജിസ്റ്റർചെയ്തത്.
സന്ദീപ് വാരിയർ തന്റെ സാമൂഹികമാധ്യമ പേജിൽ ഉൾപ്പെടുത്തിയിരുന്ന പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പോസ്റ്റ്. എന്നാൽ, പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുന്നതരത്തിൽ ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന സന്ദീപ് വാരിയർ ഫെയ്‌സ്ബുക്കിലൂടെ പിന്നീട് വിശദീകരിച്ചു. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്‌ഐ ആണെന്നും ആരോപിച്ചു.
അതിജീവിതയ്ക്കെതിരായ രഞ്ജിത പുളിക്കന്റെയും ദീപാ ജോസഫിന്റെയും ഫെയ്‌സ്ബുക്ക് കുറിപ്പുകളാണ് അവരെ.പ്രതികളാക്കുന്നതിന് കാരണമായത്. അതിജീവിതയെ തിരിച്ചറിയുന്നവിധത്തിൽ പരാമർശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളും ഐടി നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്. മുന്നറിയിപ്പൊന്നും ഇല്ലാതെയായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഈശ്വറിനെ വീട്ടിൽ എത്തി പോലീസ് കസ്റ്റഡയിൽ എടുത്തത്.
സമാനമായ സാഹചര്യം മുന്നിൽ കണ്ടാണ് സന്ദീപ് വാര്യരും മുൻകൂർ ജാമ്യാപേക്ഷയുമായി മുമ്പോട്ട് പോകുന്നത്. കോടതിയിൽനിന്ന് പ്രതികൂല നടപടി ഉണ്ടായാൽ സന്ദീപ് വാര്യരേയും അറസ്റ്റ് ചെയ്തേക്കാം. ഇലക്ട്രോണിക് ഡിവൈസ് അടക്കമുള്ളവ പിടിച്ചെടുക്കാനും സാധ്യതയുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.